

ഭര്‍ത്താവാണെന്നും മരുമകനാണെന്നും പരിചയപ്പെടുത്തി ; പല തവണയായി ഗൂളിള്‍പേയിലും ബാങ്ക് അക്കൗണ്ടിലൂടെയും പണം കൈപ്പറ്റി ; 33 പവന് സ്വര്‍ണാഭരണങ്ങളും വാങ്ങി ; വസ്തുവാങ്ങാനെന്ന പേരില്‍ പണംതട്ടിയവർ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങി; കേസില്‍ യുവതി ഉള്‍പ്പെടെ 3 പേര് അറസ്റ്റില്‍
സ്വന്തം ലേഖകൻ
അടൂര്‍: വസ്തു വാങ്ങാനെന്ന പേരില്‍ 37,45,000 രൂപ തട്ടിയെടുത്തെന്ന കേസില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം നെടുമങ്ങാട് കോലിയക്കോട് പ്രിയഭവനില്‍ പ്രിയ(35), തിരുവനന്തപുരം പാങ്ങോട് സിദ്ദിഖ് മന്‍സിലില്‍ സിദ്ദിഖ്(47), ആറ്റിങ്ങല്‍ കുന്നുവരം യാദവ് നിവാസില്‍ അനൂപ്(26) എന്നിവരെയാണ് അറസ്റ്റുചെയ്തത്. അടൂര്‍ മൂന്നാളം സ്വദേശി ജയചന്ദ്രന്റെ പരാതിയിലാണ് അറസ്റ്റ്.
ജയചന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവാങ്ങാനെന്ന വ്യാജേന 2023 ഒക്ടോബര്‍ ആദ്യം, പ്രിയയാണ് ഇവരെ സമീപിച്ചത്. വസ്തു ഇഷ്ടപ്പെട്ടെന്ന് പറഞ്ഞ പ്രിയ മറ്റൊരുദിവസം, സിദ്ധിഖിനെ ഭര്‍ത്താവാണെന്നും അനൂപിനെ മരുമകനാണെന്നും പരിചയപ്പെടുത്തി ജയചന്ദ്രന്റെ മൂന്നാളത്തെ വീട്ടിലെത്തി
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സ്ഥലത്തിന് അഡ്വാന്‍സ് നല്കി. വായ്പയെടുത്താണ് സ്ഥലം വാങ്ങുന്നതെന്നും അറിയിച്ചു. രണ്ടുദിവസം കഴിഞ്ഞ്, പറന്തല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ തങ്ങള്‍ക്ക് വായ്പയുണ്ടെന്നും ഇത് അടച്ചുതീര്‍ത്താലേ പുതിയ വായ്പ കിട്ടുകയുള്ളൂവെന്നും പറഞ്ഞു.
വായ്പ അടച്ചുതീര്‍ക്കാന്‍ ആദ്യം കുറച്ചുപണം തരണമെന്നും ആവശ്യപ്പെട്ടു. പല തവണയായി ഗൂളിള്‍പേയിലും ബാങ്ക് അക്കൗണ്ടിലൂടെയും ഇതിനായി പണം കൈപ്പറ്റി. 33 പവന് സ്വര്‍ണാഭരണങ്ങളും വാങ്ങി. പിന്നീട് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് പ്രതികള്‍ മുങ്ങുകയായിരുന്നു.
അടൂര്‍ ഡിവൈ.എസ്.പി. ആര്.ജയരാജിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്.എച്ച്.ഒ. എസ്.ശ്രീകുമാര്‍, എസ്.ഐ.മാരായ എം.മനീഷ്, ശ്യാമ കുമാരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാധാകൃഷ്ണ പിള്ള, സൂരജ്, ശ്യാംകുമാര്‍, എസ്.അനൂപ എന്നിവരുണ്ടായിരുന്നു. പ്രിയയുടെ പേരില്‍ കഴക്കൂട്ടം, വട്ടപ്പാറ, പോത്തന്‍കോട്, പൂന്തുറ, കുന്നംകുളം, കല്ലമ്പലം, തുമ്പ, ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനുകളിലാണ് കേസുകളുള്ളതെന്നും പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]