
തിരുവനന്തപുരം: ആരംഭം മുതല്ക്കേ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ ജേഷ്ഠാനുജന്മാരുടേയും അവരുടെ ഭാര്യമാരുടെയെല്ലാം ജീവിതത്തിലൂടെയാണ് പരമ്പര മുന്നേറുന്നത്. പ്രണയവും സൗഹൃദവും കൂട്ടുകുടുംബ വിശേഷങ്ങളുമെല്ലാം ഇഴചേര്‍ന്ന് മുന്നോട്ടുപോകുന്ന പരമ്പര ടി.ആര്.പി ചാര്‍ട്ടുകളിലും (റേറ്റിംഗ്) മുന്നിലായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു പരമ്പരയുടെ സംവിധായകനായ ആദിത്യന്റെ വിയോഗം. സീരിയല്‍ പ്രേക്ഷകര്‍ക്ക് അടുപ്പമുള്ള ആദിത്യന്റെ വിയോഗം പ്രേക്ഷകര്‍ക്ക് ഏറെ വേദനാജനകമായിരുന്നു. അത് കഴിഞ്ഞയുടനേ പ്രേക്ഷകര്‍ അറിഞ്ഞത് പരമ്പരയിലെ അഞ്ജലിയുടെ വിവാഹവാര്‍ത്തയായിരുന്നു.
സാന്ത്വനം പരമ്പരയുടെ നട്ടെല്ലായ കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും. ഇരുവരേയും സ്നേഹത്തോടെ പ്രേക്ഷകര്‍ വിളിക്കുന്നതാകട്ടെ ശിവാഞ്ജലിയെന്നും. ശിവനും അഞ്ജലിയുമായി സ്ക്രീന്‍ എത്തിയിരുന്നത്, സജിനും ഗോപികാ അനിലുമായിരുന്നു. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുമായാണ് ഗോപികയുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
വിവാഹത്തോടെ താരം പരമ്പരയില്‍നിന്നും പിന്മാറുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ആകെ പരക്കുന്നത്. യൂട്യൂബ് ചാനലുകളാണ് മിക്കവാറും ചര്‍ച്ചകളെല്ലാം നടത്തുന്നത്. സീരിയലില്‍നിന്നും താന്‍ പുറത്തുപോകുന്നു എന്ന് ഗോപിക ഇതുവരേയും, യാതൊരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ എവിടെനിന്നാണ് ഈ വാര്‍ത്ത പരക്കുന്നതെന്നും ആര്‍ക്കും അറിവില്ല.
എന്നാലും, ഗോപിക പിന്മാറിയാല് പകരം ആര് ? എന്ന ചോദ്യത്തിനുപോലും സോഷ്യല്‍മീഡിയ ഉത്തരം തിരക്കിക്കൊണ്ടിരിക്കയാണ്. സജിന്റെ റിയല്‍ലൈഫ് ഭാര്യയായ ഷഫ്നയെയാണ് പലരും പറയുന്നത്. റിയല്‍ ലൈഫില്‍ കപ്പിള്സായതുകൊണ്ട് നല്ലതായിരിക്കുമെന്നും, ഷഫ്നയ്ക്ക് അഞ്ജലിയുടെ നല്ല ഫേസ് ഷേപ്പ് ഉണ്ട് എന്നെല്ലാമാണ് വാദങ്ങളില്‍ പലരും പറയുന്നത്.
കൂടാതെ കാതോട് കാതോരം പരമ്പരയിലെ കൃഷ്ണപ്രിയ എന്ന താരം വരണമെന്ന ആഗ്രഹവും പലരും പങ്കുവയ്ക്കുന്നുണ്ട്. അതിനിടെ സംവിധായകന്റെ വിയോഗത്തോടെ പരമ്പര അവസാനിക്കുകയാണ് എന്ന അഭ്യൂഹവും സോഷ്യല്‍മീഡിയയില്‍ നടക്കുന്നുണ്ട്. സംവിധായകന് മാത്രമായിരുന്നു ബാക്കി കഥ അറിയാവുന്നതെന്നും,അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇനി കഥ മുന്നോട്ട് പോകില്ല എന്നല്ലാമാണ് പരക്കുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഇത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ക്കൊന്നും യാതൊരു അടിത്തറയുമില്ലെന്നതാണ് വസ്തുത.
‘അത് വന്‍ ട്വിസ്റ്റായിരുന്നു കേട്ടോ’: ഒന്നിച്ച് ഗോപികയും ജിപിയും, വൈറലായി വീഡിയോ
‘അഭിനയം പോലെ തന്നെ സംവിധാനവും ആസ്വദിച്ചാണ് ചെയ്യുന്നത്’; ആദ്യമായി സംവിധായകനാകുന്ന ത്രില്ലിൽ ജോജു
Last Updated Oct 26, 2023, 8:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]