
തിരുവനന്തപുരം: ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണെന്ന് കണക്കുകള്‍. ആലപ്പുഴ, കോട്ടയം കൊല്ലം എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒക്ടോബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു.
പത്തനംതിട്ട ജില്ലയിൽ തുലാവർഷത്തിൽ( ഒക്ടോബർ -ഡിസംബർ ) മൊത്തത്തിൽ ലഭിക്കേണ്ട മഴയുടെ 82 ശതമാനവും തിരുവനന്തപുരം ജില്ലയിൽ 80 ശതമാനവും ലഭിച്ചു കഴിഞ്ഞു. എന്നാൽ, വയനാട് മഴക്കുറവ് തുടരുന്നുണ്ട്. കാലവർഷത്തിൽ 55 ശതമാനം മഴക്കുറവ് ആയിരുന്നു എങ്കിൽ ഒക്ടോബർ മാസത്തിൽ ഇതുവരെ 34 ശതമാനമാണ് മഴക്കുറവ്.
ഒക്ടോബറിലെ മഴയുടെ കണക്ക് ഇങ്ങനെ
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ നാളെയും തുടരുമെന്നാണ് സൂചന. ഏറ്റവും ഒടുവിൽ കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. നാളെ പ്രത്യേകിച്ച് ഒരു ജില്ലയിലും യെല്ലോ അലർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ചിക്രവാതചുഴിയുടെ സാന്നിധ്യമുള്ളതാണ് സംസ്ഥാനത്തെ മഴ സാധ്യത ശക്തമായി നിലനിർത്തുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് പ്രവചനം. ഇതിൽ തന്നെ ഒക്ടോബർ 25 & 29 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Last Updated Oct 26, 2023, 2:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]