
നമ്മുടെ ആരോഗ്യത്തെ ഏറ്റവുമധികം പരിപോഷിപ്പിക്കുന്നൊരു വിഭവമാണ് പാല് എന്ന് പറയാം. മുതിര്‍ന്ന ഒരാള്‍ക്ക് ദിവസത്തില്‍ 1000 മില്ലിഗ്രാം കാത്സ്യം ആവശ്യമാണ്. ഈ ആവശ്യം നിറവേറ്റാൻ നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് പാല്. എന്നാല്‍ ചിലര്‍ക്ക് പാല് അലര്‍ജിയായിരിക്കും. അപ്പോള്‍ പാലോ പാലുത്പന്നങ്ങളോ കഴിക്കാനാകില്ല. മറ്റ് ചിലര്‍ക്ക് പാല് ഇഷ്ടമാകില്ല. ഇവര്‍ക്കൊക്കെ പാലില്ലാതെ തന്നെ പാലിന്റെ ഗുണങ്ങള്‍ നേടാൻ കഴിക്കാവുന്ന ഭക്ഷണങ്ങള്‍…
സലാഡുകളിലും സ്മൂത്തികളിലുമെല്ലാം ചേര്‍ക്കുന്ന എള്ളും പാലിന്റെ ഗുണത്തിന് പകരമാകുന്നതാണ്
ചീര പോലുള്ള ഇലക്കറികള്‍ നല്ലതുപോലെ കഴിക്കുകയാണെങ്കില്‍ പാലിന്റെ അപര്യാപ്തത പരിഹരിക്കാം
ചില ബ്രാൻഡുകള്‍ കാത്സ്യം- വൈറ്റമിൻ -ഡി സമ്പന്നമായ ഓറഞ്ച് ജ്യൂസ് ഇറക്കുന്നുണ്ട്. ഇത് കഴിക്കാവുന്നതാണ്
അത്തിപ്പഴവും കാത്സ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. ഒപ്പം ഫൈബറും. ഇതും പാലിന് പകരം കഴിക്കാവുന്നതാണ്. ഉണക്കിയ അത്തിപ്പഴമാണ് കഴിക്കേണ്ടത് കെട്ടോ
പാലിന്റെ ഗുണങ്ങള്‍ കിട്ടുന്നതിന് ചിയ സീഡ്സും കഴിക്കാവുന്നതാണ്. കാത്സ്യത്തിന് പുറമെ ഫൈബറിന്റെയും നല്ലൊരു ഉറവിടമാണ് ചിയ സീഡ്സ്
സാല്‍മൺ, മത്തി പോലുള്ള മീനുകളെല്ലാം കഴിക്കുന്നവരിലും പാലിന്റെ കുറവ് കാണില്ല. കാരണം ഇവ കാത്സ്യത്താല്‍ സമ്പന്നമാണ്
കാത്സ്യത്തിന്റെ മറ്റൊരു ഉറവിടമാണ് ബദാം. കാത്സ്യം മാത്രമല്ല ഹെല്‍ത്തി ഫാറ്റിന്റെയും സ്രോതസാണ് ബദാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]