പലസ്തീന് ഐക്യദാർഢ്യവുമായി സമസ്ത. എല്ലാ ജില്ലകളിലും ഐക്യദാർഢ്യ പ്രാർഥന സദസ് സംഘടിപ്പിക്കാൻ സമസ്തയുടെ തീരുമാനം. ഒക്ടോബർ 31ന് വൈകിട്ട് നാലു മണിക്ക് ജില്ലാ കേന്ദ്രങ്ങളിൽ പ്രാർഥന സദസ് നടത്തും. വെള്ളിയാഴ്ച പള്ളികളിൽ പലസ്തീൻ ഐക്യദാർഢ്യ പ്രാർഥന സംഗമവും സംഘടിപ്പിക്കും.
അതേസമയം ഗാസയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 6000ൽ അധികം പേർ കൊല്ലപ്പെട്ടു. 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
അതേസമയം യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെതിരെ ഇസ്രയേൽ രംഗത്തെത്തി. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാൻ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമർശനം.
Story Highlights: Solidarity with Palestine;Samasta to organize solidarity prayer meetings
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]