ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ നിയന്ത്രണം വിട്ട കാർ പുഴയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.
അടൂർ സ്വദേശിയായ അഭിഷേക് എസ്. നായർ (28) ആണ് ജീവൻ നഷ്ടപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 10.15 ഓടെയായിരുന്നു ഈ ദുരന്തം സംഭവിച്ചത്. കുട്ടിക്കാനം – കട്ടപ്പന മലയോര ഹൈവേയിൽ നാലാം മൈൽ പാലത്തിനു സമീപമാണ് അപകടം നടന്നത്.
വിനോദയാത്രയുടെ ഭാഗമായി കുട്ടിക്കാനത്ത് എത്തിയതായിരുന്നു അഭിഷേകും കുടുംബവും. കുട്ടിക്കാനത്തെ റിസോർട്ടിൽ താമസിച്ചു വരികയായിരുന്ന ഇവർ, കരിന്തരുവിയിലെ റിസോർട്ടിൽ താമസിക്കുന്ന സുഹൃത്തുക്കളെ സന്ദർശിക്കാനായി പുറപ്പെട്ട
വേളയിലാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ, അപ്സ, അഭിറാം എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

