കോഴിക്കോട്: ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമായ ഡിസിഐപി-യുടെ (DCIP) 2025 നവംബർ – 2026 ഫെബ്രുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ചേർന്ന് വികസന-സാമൂഹികക്ഷേമ പദ്ധതികളിൽ പങ്കാളികളാകാനും പൊതുഭരണ സംവിധാനങ്ങളെക്കുറിച്ച് അടുത്തറിയാനും ഇന്റേൺഷിപ്പ് അവസരമൊരുക്കുന്നു.
2015-ൽ ആരംഭിച്ച ഈ പദ്ധതിയുടെ മുപ്പത്തിയൊന്നാമത്തെ ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.dcip.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഒക്ടോബർ അഞ്ചിനകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
നാല് മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. ഈ കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കുന്നതല്ല.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും അപേക്ഷകരെ കണ്ടെത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പുതിയ ബാച്ച് നവംബർ ആദ്യവാരം ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കായി https://drive.google.com/file/d/1upbsAlJyYMLtG3VNxvSVHV1Q_pAxqwmq/view എന്ന ലിങ്ക് സന്ദർശിക്കുക. സംശയനിവാരണത്തിനായി 9847764000, 0495-2370200 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]