
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന വിരാട് കോലിയെ പരിശീലനത്തിനിടെ പലവട്ടം പരീക്ഷിച്ച് ജസ്പ്രീത് ബുമ്ര. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ പേസര്‍ ഹസന് മഹ്മൂദിന്റെ പന്തില്‍ പുറത്തായ കോലി രണ്ടാം ഇന്നിംഗ്സില്‍ മെഹ്ദി ഹസന് മിറാസിന്റെ പന്തിലും കോലി പുറത്തായിരുന്നു.
ഇന്നലെ കാണ്‍പൂരില്‍ കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന സെഷനില്‍ ജസ്പ്രീത് ബുമ്രയും 15 പന്തുകളാണ് കോലി നെറ്റ്സില്‍ നേരിട്ടത്. ഇതില്‍ നാലു തവണ കോലി പുറത്തായതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ബുമ്രയ്ക്കെതിരെ ട്രേഡ് മാര്‍ക്ക് കവര്‍ ഡ്രൈവ് കളിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും പിന്നീട് കോലിക്ക് അടിതെറ്റി. ഒരു തവണ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബുമ്ര അത് പ്ലംബ് ആണെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.
ഐപിഎല്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്താനാവുക 5 കളിക്കാരെ, ആര്‍ടിഎം ഉണ്ടാകില്ല; ബിസിസിസിഐ തീരുമാനം ഇന്ന്
കോലിയും അത് അംഗീകരിച്ചു. രണ്ട് പന്തുകള്‍ കഴിഞ്ഞ് ബുമ്രയുടെ ഓഫ് സ്റ്റംപിന് പുറത്തുകൂടി പോയ പന്ത് ചേസ് ചെയ്ത കോലി എഡ്ജ് ചെയ്തു. ബുമ്ര ലൈനും ലെങ്ത്തും മാറ്റി മിഡില്‍ ആന്‍ഡ് ലെഗ് സ്റ്റംപ് ലൈനില്‍ എറിഞ്ഞപ്പോഴും കോലി പതറി. ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്ഡറുണ്ടായിരുന്നെങ്കില് അത് ക്യാച്ചായിരുന്നുവെന്ന് ബുമ്ര വിളിച്ചു പറഞ്ഞു. പിന്നീട് രവിചന്ദ്ര അശ്വിനും അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ബൗള്‍ ചെയ്യുന്ന രണ്ടാം നെറ്റ്സിലെത്തിയപ്പോഴാകട്ടെ സ്പിന്നര്മാര്ക്കെതരെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ പിഴച്ചു.
📍 Kanpur#TeamIndia hit the ground running ahead of the 2nd #INDvBAN Test 🙌@IDFCFIRSTBank pic.twitter.com/EMPiOa8HII
— BCCI (@BCCI) September 26, 2024
‘റിഷഭ് പന്ത് ഒരു സിക്സ് അടിച്ചാൽ പോലും താങ്ങില്ല’; കാൺപൂർ സ്റ്റേഡിയത്തിലെ സ്റ്റാൻഡ് അപകടകരമായ അവസ്ഥയിൽ
ഇതോടെ കോലി ആകെ അസ്വസ്ഥനായെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് അക്സറിന്റെ പന്തില്‍ കോലി ക്ലീന്‍ ബൗള്‍ഡായി. അതോടെ ബാറ്റിംഗ് പരിശീലനം മതിയാക്കി ശുഭ്മാന്‍ ഗില്ലിനായി കോലി നെറ്റ്സ് ഒഴിഞ്ഞുകൊടുത്തു. ആദ്യ ടെസ്റ്റില്‍ വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒരുപോലെ നിറം മങ്ങിയത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]