
കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ആരോഗ്യം മെച്ചപ്പെടുത്താനും നേത്രരോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ചില പോഷകങ്ങളും വിറ്റാമിനുകളുമായ എ, സി, ഒമേഗഫാറ്റി ആസിഡുകൾ, സിങ്ക് എന്നിവയെല്ലാം നേത്രരോഗങ്ങളിൽ നിന്നു സംരക്ഷണം നൽകും. കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങൾ…
വിറ്റാമിൻ എ
വിറ്റാമിൻ എ കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ എയുടെ കുറവ് കാഴ്ച കുറയുന്നതിന് ഇടയാക്കും. ആവശ്യത്തിന് വിറ്റാമിൻ എ കണ്ണുകളുടെ റെറ്റിനയുടെ ആരോഗ്യം നിലനിർത്താനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷൻ തടയാനും സഹായിക്കുന്നു.
ബീറ്റാ കരോട്ടിൻ
ബീറ്റാ കരോട്ടിൻ കണ്ണിൻ്റെ ആരോഗ്യത്തിന് പ്രധാനമായ ഒരു പോഷകമാണ്. കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ, ഓറഞ്ച് പഴങ്ങളിലും പച്ചക്കറികളിലും ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്.
സിങ്ക്
റെറ്റിന, കോശ സ്തരങ്ങൾ, കണ്ണിൻ്റെ പ്രോട്ടീൻ ഘടന എന്നിവയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ധാതുവാണ് സിങ്ക്.
വിറ്റാമിൻ സി
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി. ധാരാളം വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് തിമിരത്തിൽ നിന്ന് സംരക്ഷിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളിൽ ബ്രൊക്കോളി, ഇലക്കറികൾ, സിട്രസ് പഴങ്ങൾ, പേരയ്ക്ക എന്നിവ ഉൾപ്പെടുന്നു.
ഒമേഗ -3 ഫാറ്റി ആസിഡ്
ഒമേഗ -3 ഫാറ്റി ആസിഡുകൾ മാക്യുലർ ഡീജനറേഷൻ (macular degeneration), ഡ്രൈ ഐ സിൻഡ്രോം (dry eye syndrome) എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. മത്സ്യം, ട്യൂണ, മത്തി വിത്ത് തുടങ്ങിയവയിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
വീട്ടിലുള്ള രണ്ട് ചേരുവകൾ മാത്രം മതി, താരൻ എളുപ്പം അകറ്റാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]