
വ്യത്യസ്ത ലുക്കിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്ന താരമാണ് പ്രയാഗ മാർട്ടിൻ. പ്രയാഗയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് താരം ഇത്തവണയും എത്തിരിക്കുന്നത്.
സൈഡ് പാർട്ടട് പിക്സി ഹെയർ കട്ട് ചെയ്ത്, ഷാഡോ, ലിപ്സ്റ്റിക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയിൽ ഫെയ്സ് പെയിന്റിങും ചെയ്താണ് ലുക്ക്. പ്രയാഗയുടെ പുതിയ ലുക്കിനെ അനുകൂലിക്കുന്നവരും വിമർശിക്കുന്നുവരുമുണ്ട്. രണ്ട് ദിവസം മുൻപ് പങ്കുവച്ച ചിത്രം ഇതിനോടകം നിരവധി പേരാണ് കണ്ടത്. നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.
‘കൊള്ളാം സൂപ്പർ’, ‘പുതിയ ലുക്ക് സൂപ്പർ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. എന്നാൽ ചിത്രത്തിനെതിരെ അശ്ലില കമന്റുകളും അധിക്ഷേപ കമന്റുകളും വരുന്നുണ്ട്. ‘നല്ലൊരു നടി ആയിരുന്നു പിന്നേ എന്തക്കയോ സംഭവിച്ചു’, ‘രാത്രിയിൽ പെട്ടെന്ന് കണ്ടാൽ പേടിച്ചു പോകുമല്ലോ’ തുടങ്ങി നിരവധി അധിക്ഷേപ കമന്റുകളാണ് വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തന്റെ ലുക്കിനെ വിമർശിക്കുന്നവരോട് ഒന്നും പറയാൻ ഇല്ല എന്ന് പ്രയാഗ ഒരിക്കിൽ വ്യക്തമാക്കിയിരുന്നു. ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്ത് ധരിക്കണമെന്നത്. ആളുകൾക്ക് അത് ഇഷ്ടമാകുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യണം.അതു മറ്റുള്ളവരുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത്. അതോ എന്റെ ഇഷ്ടത്തിനോ എന്നായിരുന്നു പ്രയാഗ പറഞ്ഞത്.
ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്കെത്തിയത്. ചുരുക്കം ചില സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും നല്ലൊരു ആരാധകവൃന്ദം പ്രയാഗയ്ക്കുണ്ട്. തമിഴിൽ നടൻ സൂര്യയ്ക്കൊപ്പം ഗിറ്റാൻ കമ്പി മേലെ നിൻട്ര് എന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.