
ജയ്പുർ : ജയ്പൂരിൽ നടന്ന പരിവർത്തൻ സങ്കൽപ് മഹാസഭയിൽ കോൺഗ്രസ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. കോൺഗ്രസിന്റെ ദുർഭരണത്തിൽ നിന്ന് രക്ഷ നേടാൻ രാജസ്ഥാനിലെ ജനങ്ങൾ ശ്രമം തുടങ്ങിയെന്നും കഴിഞ്ഞ 5 വർഷമായി കോൺഗ്രസ് സംസ്ഥാനത്ത് നടത്തിയ ഭരണം പൂജ്യം സീറ്റുകൾ നേടാൻ അർഹമാണെന്നും പ്രധാന മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
ഗെഹ്ലോട്ട് സർക്കാരിനെ പുറത്താക്കി ബിജെപിയെ തിരികെ കൊണ്ടുവരാൻ രാജസ്ഥാനിലെ ജനങ്ങൾ തീരുമാനിച്ചതായും രാജസ്ഥാനിൽ ഇപ്പോൾ മാറ്റമുണ്ടാകുന്നത് തനിക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ അഭിമാനം പാരമ്യത്തിൽ നിൽക്കുന്ന സമയത്താണ് താൻ ജയ്പൂരിൽ എത്തിയിരിക്കുന്നതെന്ന് പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.വനിതാ സംവരണത്തെക്കുറിച്ച് പറയുന്ന കോൺഗ്രസുകാർക്ക് 30 വർഷം മുമ്പ് ഇത് നടപ്പാക്കാൻ കഴിയുമായിരുന്നു, പക്ഷേ അവർ ഒരിക്കലും അത് ആഗ്രഹിച്ചില്ല. ഇന്നും, നമ്മുടെ എല്ലാ സഹോദരിമാരും നാരി ശക്തി വന്ദൻ നിയമത്തെ പിന്തുണച്ച് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. പ്രധാന മന്ത്രി കൂട്ടി ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]