
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം. 3000 അപേക്ഷകളിൽ കൂടുതൽ കെട്ടിക്കിടക്കുന്നിടത്ത് 40 ടെസ്റ്റുകൾ അധികമായി നടത്തും. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ കാലപരിധി 18 ൽ നിന്ന് 22 വർഷമായി ഉയർത്തി. ഡ്രൈവിംഗ് ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ ഹാജരാവുന്നതിലും ഇളവ് അനുവദിച്ചു. സിഐടിയു പ്രതിനിധികളുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ മാറ്റം വരുന്നതോടെ 15 ദിവസമായി ഡ്രൈവിംഗ് സ്കൂൾ സിഐടിയു യൂണിയൻ നടത്തുന്ന സമരം നിർത്തിയേക്കും.
:
Last Updated Jun 26, 2024, 10:01 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]