
പാലക്കാട്: അട്ടപ്പാടിയിൽ 55 ക്കാരിയായ ആദിവാസി സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. തമിഴ്നാട് തൂവ സ്വദേശി ശെൽവരാജിനെയാണ് പൊലീസും വനം വകുപ്പും ചേ൪ന്ന് പിടികൂടിയത്. വൈകിട്ട് മൂന്നു മണിയോടെ അട്ടപ്പാടി വട്ടലക്കിയിലാണ് സംഭവം. കാട്ടിൽ പുല്ലരിയാൻ പോയ ചിന്നമ്മയെയാണ് പ്രതി കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. പ്രതിയുടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ചിന്നമ്മയുടെ കഴുത്തിൽ വെട്ടുകയായിരുന്നു.
ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ ചിന്നമ്മയെ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ എട്ട് സ്റ്റിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമുള്ളതല്ല. ചിന്നമ്മയെ ആക്രമിച്ച ശേഷം പ്രതി കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് വനത്തിനുള്ളിൽ നിന്നും പിടികൂടിയത്. മാനസികാസ്വസ്ഥ്യമുള്ള വ്യക്തിയാണ് ശെൽവരാജെന്നാണ് പ്രാഥമിക നിഗമനം.
Last Updated Jun 25, 2024, 7:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]