കുഴൽമന്ദം ദേശീയപാതയിലെ കണ്ണനൂർ ജംക്ഷനിൽ മേൽപാലം നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടിലായി. നിർമാണത്തിന്റെ ഭാഗമായി അധികൃതർ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾക്കെതിരെ വ്യാപക പരാതിയാണ് ഉയരുന്നത്.
കഴിഞ്ഞ ദിവസമാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി തുടങ്ങിയത്. നിലവിലെ നിയന്ത്രണങ്ങൾ പ്രകാരം, പെരിങ്ങോട്ടുകുറുശ്ശി, കോട്ടായി, മാത്തൂർ ഭാഗങ്ങളിൽ നിന്ന് പല്ലഞ്ചാത്തനൂർ അമ്പാട് വഴി വരുന്ന വാഹനങ്ങൾക്ക് കുഴൽമന്ദം ഭാഗത്തേക്കോ, കണ്ണാടി പാത്തിക്കൽ ഭാഗത്തേക്കോ പോകാൻ സാധിക്കുന്നില്ല.
ഇവർ നാല് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന വടക്കുമുറി ജംക്ഷനിൽ എത്തി തിരികെ വരണം. മറുദിശയിൽ, കണ്ണാടി പാത്തിക്കൽ ഭാഗത്തുനിന്ന് മാത്തൂർ അമ്പാട്, മാത്തൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് കണ്ണനൂർ ജംക്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി കണ്ണനൂർ തോട്ടുപാലം വഴി പോയി, അവിടെനിന്ന് തിരിഞ്ഞ് കണ്ണനൂർ പഴയ ജംക്ഷൻ വഴി സഞ്ചരിക്കേണ്ട
അവസ്ഥയാണുള്ളത്. ദേശീയപാത അധികൃതരുടെ ഈ തീരുമാനം യാത്രക്കാരുടെ യാത്രാസമയം വർധിപ്പിക്കുകയും വലിയ സാമ്പത്തിക നഷ്ടവും പ്രയാസവും സൃഷ്ടിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
യാത്രാ ക്ലേശത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നും, ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്തണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

