
ലിങ്കൺഷെയർ: രണ്ടാം ലോക മഹായുദ്ധ കാലത്തെ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ബ്രിട്ടനിലെ ലിങ്കൺഷെയറിലാണ് സംഭവം. കോൺസ്ബിയിലെ റോയൽ എയർ ഫോഴ്സിന്റെ പക്കലുണ്ടായിരുന്ന ചെറു വിമാനമാണ് ശനിയാഴ്ച പുലർച്ചെ തകർന്ന് കത്തിനശിച്ചത്. മഹായുദ്ധത്തിൽ പങ്കെടുത്ത വൈമാനികരുടെ സ്മരണയ്ക്കായുള്ള ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയലിന്റെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന വിമാനം.
റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപത്ത് വച്ചാണ് വിമാനം പാടത്തേക്ക് കൂപ്പുകുത്തിയത്. സ്പിറ്റ്ഫയർ എന്ന വിഭാഗത്തിലുള്ള ചെറുവിമാനമാണ് തകർന്നത്. വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പിറ്റ്ഫയർ ഇനത്തിലുള്ള ആറ് വിമാനങ്ങളും ഹരിക്കെയ്ൻ വിഭാഗത്തിലെ രണ്ട് വിമാനങ്ങളും ഒരു ലാൻകാസ്റ്റർ, ഒരു സി47 ഡകോട്ട, രണ്ട് ചിപ്പ്മങ്ക് വിമാനങ്ങളുമാണ് ബാറ്റിൽ ഓഫ് ബ്രിട്ടൻ മെമ്മോറിയലിന്റെ ഉടമസ്ഥതയിലുള്ളത്. പൈലറ്റിന്റെ മരണത്തിൽ വില്യം രാജകുമാരനും കേറ്റ് മിഡിൽടണും അടക്കമുള്ളവർ പൈലറ്റിന്റെ മരണത്തിൽ ഖേദം രേഖപ്പെടുത്തി പ്രതിരിച്ചിട്ടുണ്ട്.
Last Updated May 26, 2024, 1:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]