
അസിഡിറ്റി ഒരു സാധാരണ ദഹന പ്രശ്നമാണ്. ഉദരഗ്രന്ഥികൾ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അസിഡിറ്റിയുടെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ…
അയമോദകം
വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായകമാണ് അയമോദകം. ആസിഡ് റിഫ്ലക്സ് പോലുള്ള പ്രശ്നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണിത്. അയമോദകത്തിൽ അടങ്ങിയിട്ടുള്ള സജീവ എൻസൈമുകളും ബയോകെമിക്കൽ തൈമോളും അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ സഹായകമാണ്.
ആപ്പിൾ സിഡർ വിനാഗിരി (എസിവി)
ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിലെ ആസിഡ് നിർവീര്യമാക്കി നിങ്ങളുടെ വയറിലെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഇത് സഹായിക്കുന്നു.
തുളസി വെള്ളം
ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാണ് തുളസി വെള്ളം. അസിഡിറ്റി കുറയ്ക്കുന്നതിന്റെ കാര്യത്തിലും ഇത് ഏറെ ഫലപ്രദമാണ്. ചായയിൽ തുളസിയില ചേർക്കുന്നത് ദഹനത്തെ ഉത്തേജിപ്പിക്കാനും ദഹനനാളത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
പെരുംജീരകം
അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയിൽ നിന്ന് എളുപ്പത്തിൽ മോചനം നേടാൻ പെരുംജീരകം സഹായിക്കും. പെരുംജീരക വെള്ളം ദഹനത്തെ എളുപ്പമാക്കാൻ ഫലപ്രദമാണ്.
ഇഞ്ചി
ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകളാണ് ഇഞ്ചിയിൽ ഉള്ളത്. ദിവസവും ഇഞ്ചിയിട്ട ചായയോ ഇഞ്ചി വെള്ളമോ കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.
Last Updated May 26, 2024, 9:52 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]