
ദില്ലി: ഐപിഎല്‍ താരലേലത്തില്‍ 1.1 കോടി രൂപക്ക് രാജസ്ഥാന് റോയല്‍സ് സ്വന്തമാക്കിയ പതിനാലുകാരന് വൈഭവ് സൂര്യവൻശിക്ക് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യൻതാരം വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ് പരിക്കേറ്റ് പുറത്തായതോടെ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലാണ വൈഭവ് അരങ്ങേറിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഷാര്‍ദ്ദുല്‍ താക്കൂറിനെ സിക്സിന് പറത്തി വൈഭവ് വരവറിയിക്കുകയും ചെയ്തിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ 20 പന്തില്‍ 34 റണ്‍സെടുത്ത വൈഭവിന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ അടുത്ത മത്സരത്തില്‍ 12 പന്തില്‍ 16 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഈ സാഹചര്യത്തിലാണ് വൈഭവിന് ഉപദേശവുമായി സെവാഗ് രംഗത്തെത്തിയത്.
ഗ്രൗണ്ടിലിറങ്ങി മികച്ച പ്രകടനം നടത്തിയാല്‍ അഭിനന്ദനവും അതുപോലെ മോശം പ്രകടനം നടത്തിയാല്‍ വിമര്‍ശനവും കിട്ടുമെന്ന് ആദ്യം മനസിലാക്കണം. അത് എന്തുതന്നെയായാലും നിലത്തു നിൽക്കാന് നമ്മള് പഠിക്കണം. ഒന്നോ രണ്ടോ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുമ്പോഴേക്കും പണവും പ്രശസ്തിയുമാവുന്നതോടെ പിന്നീട് ഒന്നും ചെയ്യാതെ വിസ്മൃതിയിലേക്ക് വീണുപോയെ നിരവധി താരങ്ങളെ ഞാന്‍ കരിയറില്‍ കണ്ടിട്ടുണ്ട്. കാരണം, ഒന്നോ രണ്ടോ കളികളിലെ മികച്ച പ്രകടനം കൊണ്ടുതന്നെ അവര്‍ താരങ്ങളായി എന്ന് അവര്‍ കരുതിയിരുന്നു.
കളിക്കാര്‍ വാരുന്നത് കോടികള്‍, അപ്പോള്‍ ഐപിഎല്ലിലെ അമ്പയര്‍മാരുടെ പ്രതിഫലമോ ?
എന്നാല്‍ ഒരു 20 വര്‍ഷമെങ്കിലും ഐപിഎല്ലില്‍ കളിക്കുമെന്ന് ലക്ഷ്യമിട്ടായിരിക്കണം വൈഭവ് കളി തുടരേണ്ടത്. വിരാട് കോലിയെ നോക്കു, പത്തൊമ്പതാം വയസിലാണ് അദ്ദേഹം ആദ്യമായി ഐപിഎല്ലില്‍ കളിക്കുന്നത്. ഇപ്പോള്‍ ഐപിഎല്ലിലെ പതിനെട്ട് സീസണുകളിലും കളിച്ചു കഴിഞ്ഞു. അതാണ് വൈഭവും അനുകരിക്കാന്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ഈ ഐപിഎല്ലിലെ ഒന്നോ രണ്ടോ പ്രകടനങ്ങള്‍ കൊണ്ട് തൃപ്തിപ്പെടുകയോ ആദ്യ പന്തില്‍ സിക്സ് അടിച്ചു തുടങ്ങഇയെന്നോ കോടിപതിയായെന്നോ കരുതുകയോ ചെയ്തിരുന്നാല്‍ അവനെ നമ്മള് അടുത്ത ഐപിഎല്ലില്‍ കാണില്ലെന്നും സെവാഗ് ക്രിക് ബസിനോട് പറഞ്ഞു.
പ്രണയത്തിലാണോ?; ഒടുവിൽ ആ ചോദ്യത്തിന് ഉത്തരം നല്കി ശുഭ്മാന്‍ ഗില്‍
ഐപിഎല്ലില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ബിഹാര്‍ സ്വദേശിയായ പതിനാലുകാരന് വൈഭവ് സൂര്യവന്‍ശി. അണ്ടര്‍ 19 ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 58 പന്തില്‍ സെഞ്ചുറി നേടിയതോടെയാണ് വൈഭവ് ശ്രദ്ധേയനായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]