
തൃശൂര്‍: പുലര്‍ച്ചെ നാലരയ്ക്ക് ഓട്ടം തുടങ്ങിയതാണ് സ്വപ്ന. ഈ തെരഞ്ഞെടുപ്പ് ദിവസം ഓടിക്കിതച്ച് എങ്ങോട്ടാണെന്ന സംശയിക്കേണ്ട, വോട്ട് ചെയ്യാനാണ് സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ ഓട്ടം. നാലര മണിക്ക് ജോലി സ്ഥലമായ കോലഴിയിൽ നിന്ന് തൃശൂരിലെ വരവൂരിലേക്കാണ് 22 കിലമീറ്ററോളമുള്ള ഇവരുടെ ഓട്ടം.
അത്ലറ്റാണ് സ്വപ്ന. ഈ ഓടിവന്നുള്ള വോട്ട് ചെയ്തതിന് പിന്നിൽ ഒരു ലക്ഷ്യവുമുണ്ട്. താൻ സ്നേഹിക്കുന്ന ഓട്ടത്തെ, അതിന്റെ പ്രാധാന്യത്തെ കുറിച്ച് മറ്റുള്ളവരെയും ബോധവൽക്കരിക്കണമെന്നാണ് സ്വപ്ന ലക്ഷ്യമിട്ടത്. വ്യായാമം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഒരാളെയെങ്കിലും മനസിലാക്കാൻ കഴിഞ്ഞാൽ സന്തോഷമെന്ന് സ്വപ്ന പറഞ്ഞു.
സ്വപ്നയ്ക്കൊപ്പം കൂടി തൃശൂരിലെ ഈറ്റ് എൻഡ്യൂറൻസ് അത്ലീറ്റ്സ് ഓഫ് തൃശ്ശൂർ അംഗങ്ങളായ സുബിൻ വിഎസ്, ശരത് ടിഎസ്, സുഗന്ധൻ, ബാബു ജോസഫ്, വികെ വിനയ്കുമാർ എന്നിവരും ഉണ്ടായിരുന്നു. വരവൂർ സ്വദേശിയായ സ്വപ്ന കെഎസ്എഫ്ഇയിലെ ജോലിക്കാരിയാണ്. ജോലി സംബന്ധമായി കോലഴിയിലാണ് സ്വപ്ന താമസിക്കുന്നത്. പുലർച്ചെ 4.30 ന് ആരംഭിച്ച് 22 കിലോമീറ്റർ ഓടി 8.30 ന് വരവൂർ പഞ്ചായത്ത് ഓഫീസിലെത്തിയാണ് സ്വപ്ന വോട്ട് രേഖപ്പെടുത്തിയത്.
Last Updated Apr 26, 2024, 11:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]