
ഹൈദരാബാദ്: ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൊമ്പെല്ലാ മാധവി ലതയ്ക്ക് 221.37 കോടി രൂപയുടെ സ്വത്തെന്ന് വെളിപ്പെടുത്തൽ. തെലങ്കാനയിലെ ഏറ്റവും സമ്പന്നരായ സ്ഥാനാർത്ഥികളിൽ ഒരാളാണ് മാധവി. മാധവിക്കും ഭർത്താവ് കൊമ്പെല്ലാ വിശ്വനാഥിനും മൂന്ന് കുട്ടികൾക്കും 165.46 കോടി രൂപയുടെ ജംഗമ ആസ്തികളും ദമ്പതികൾക്ക് 55.91 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തിയത്.
ലിസ്റ്റ് ചെയ്തതും ലിസ്റ്റ് ചെയ്യാത്തതുമായ കമ്പനികളിൽ 25.20 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടെ 31.31 കോടി രൂപയുടെ ജംഗമ ആസ്തികൾ തനിക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 3.78 കോടി രൂപയുടെ സ്വർണാഭരണങ്ങളും മൂന്ന് കുട്ടികളുടെ പേരിൽ 45 കോടിയിലധികം വരുന്ന ജംഗമ ആസ്തികളുണ്ട്. ഹൈദരാബാദിലും പരിസരത്തുമുള്ള കാർഷികേതര ഭൂമിയും വാണിജ്യ, പാർപ്പിട കെട്ടിടങ്ങളും ആസ്തികളിൽ ഉൾപ്പെടുന്നു. മാധവി ലതയ്ക്ക് 90 ലക്ഷം രൂപയും ഭർത്താവിൻ്റെ ബാധ്യത 26.13 കോടി രൂപയുമാണ്.
Read More…
2022-23ൽ വരുമാനം 3.76 ലക്ഷം രൂപയായിരുന്നെങ്കിൽ 2021-22ൽ 1.22 കോടി രൂപയായിരുന്നു. 2022-23ൽ 2.82 കോടി രൂപയായി വിശ്വനാഥിൻ്റെ വരുമാനം. 2021-22ൽ 6.86 കോടി രൂപയായി ഉയർന്നു. സിദ്ദി ആംബർ ബസാർ സർക്കിളിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിൽ സാങ്കൽപ്പിക അമ്പെയ്തെതിന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Last Updated Apr 25, 2024, 6:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]