
ദില്ലി: ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനെന്ന് രാഹുല്‍ ഗാന്ധി. ബി ജെ പിയും ആർ എസ് എസും ജനാധിപത്യത്തേയും ഭരണഘടനയേയും ഇല്ലാതാക്കാൻ പ്രവർത്തിക്കുകയാണെന്നും അതിനെതിരായ വികാരം രാജ്യത്തുണ്ടെന്നും രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തിലൂടെ വിവരിച്ചു. കോണ്‍ഗ്രസും ഇന്ത്യ സഖ്യവും ജനാധിപത്യത്തെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ വിവരിച്ചു.
കോൺഗ്രസ് പ്രകടന പത്രികക്കെതിരായ ആരോപണങ്ങളിലും രാഹുൽ ഗാന്ധി മറുപടി പറഞ്ഞു. രണ്ട് യാത്രകള്‍ നടത്തിയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയാണെങ്കിലും അതിലെ ശബ്ദം ജനങ്ങളുടേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയേയും ജനാധിപത്യത്തെയും രക്ഷിക്കാൻ ഏവരും കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
Last Updated Apr 25, 2024, 8:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]