
ദില്ലി: സന്ദേശ്ഖാലിയിൽ ഉയർന്ന ലൈംഗികാരോപണ കേസിലും ഭൂമികൈയേറ്റ ആരോപണത്തിലും കേസെടുത്ത് സിബിഐ. ആരോപണം നേരിട്ട 5 പേർക്കെതിരെയാണ് സിബിഐ കേസെടുത്തത്. താൻ ലൈംഗിക അതിക്രമത്തിനിരയായെന്നും തന്റെ ഭൂമി കൈയേറിയെന്നും ആരോപിച്ച് മൊഴി നൽകിയ അതിജീവിതയുടെ പരാതിയിൻമേലാണ് കേസെടുത്തത്. അതേസമയം ആരോപണവിധേയരായ 5 പേരുടെയും പേരുകൾ സിബിഐ പുറത്ത് വിട്ടിട്ടില്ല. നേരത്തെ കൽക്കട്ട ഹൈകോടതിയാണ് സന്ദേശ്ഖാലി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Last Updated Apr 25, 2024, 4:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]