
കണ്ണൂർ : മകന്റെ ഫോണിലൂടെ ഇപി ജയരാജൻ തന്നെ ബന്ധപ്പെട്ടുവെന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇപി ജയരാജന്റെ മകൻ. ശോഭ സുരേന്ദ്രൻ എറണാകുളത്തെ വിവാഹ വീട്ടിൽ വച്ച് തന്നെ പരിചയപ്പെട്ടിരുന്നു. ഫോൺ നമ്പർ ചോദിച്ചുവാങ്ങിയത് ശോഭയാണ്. ഒന്നുരണ്ട് തവണ ഇങ്ങോട്ട് വിളിച്ചു. പക്ഷേ ഞാൻ ഫോൺ എടുത്തില്ല. തന്നെ വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും ജിജിന്ത് രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് മകന്റെ ഫോണിലൂടെ ഇ പി ജയരാജൻ തന്നെ ബന്ധപ്പെട്ടുവെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ആരോപണം. പ്ലീസ് നോട്ട് മൈ നമ്പറെന്ന് ആദ്യം വാട്ആപ്പിൽ മെസ്സേജ് അയച്ചുവെന്നും ശോഭ പറയുന്നു. എന്നാൽ ഇപി ജയരാജനും മകനും ഈ വാദം പൂർണമായും തളളുകയാണ്.
ശോഭ മകന്റെ നമ്പർ വാങ്ങി,ഇടക്കിടെ അയച്ചത് മോദി ചിത്രങ്ങൾ
ശോഭ സുരേന്ദ്രൻ പറയുന്നത് കളളമാണെന്നും ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഇപി പ്രതികരിച്ചു. ശോഭ സുരേന്ദ്രനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഒരു വിവാഹച്ചടങ്ങിൽ വച്ച് ശോഭ മകന്റെ നമ്പർ വാങ്ങി. ഇടയ്ക്കിടെ നരേന്ദ്രമോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു. മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ല. ശോഭയെ വിളിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറയുന്നു.
Last Updated Apr 25, 2024, 7:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]