
കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണനു സാവകാശം നൽകി ഇ.ഡി; സിപിഎം പാർട്ടി കോൺഗ്രസിന് ശേഷം ചോദ്യം ചെയ്യൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ക്ക് സാവകാശം അനുവദിച്ച് ഇഡി. ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. ഏപ്രിൽ 2 മുതൽ 6 വരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞിരുന്നത്. നേരത്തെ രണ്ടു തവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി രാധാകൃഷ്ണനു നോട്ടിസ് നൽകിയത്.
ഏപ്രിൽ ഏഴാം തിയതിക്ക് ശേഷം ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരുംദിവസങ്ങളിൽ രാധാകൃഷ്ണനു നോട്ടിസ് അയക്കുക. കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യുന്നത്. രാധാകൃഷ്ണന്റെ ചോദ്യം ചെയ്യലിനു ശേഷം കേസിൽ സിബിഐ അന്തിമ കുറ്റപത്രം നൽകുമെന്നാണ് വിവരം.