
ഖാർത്തൂം: സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഓംദുർമാനിലെ സൈനിക വിമാനത്താവളത്തിന് സമീപമുള്ള ജനവാസ മേഖലയിൽ സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. സീനിയർ കമാൻഡർ അടക്കം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സുഡാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ ഓംദുർമാനിലെ വാദി സയ്യിദ്ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് അപകടം നടന്നത്.
കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുഡാൻ സൈന്യം അറിയിച്ചു. സാങ്കേതിക കാരണങ്ങളാളാണ് വിമാനാപകടം സംഭവിക്കാൻ സാദ്ധ്യതയെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. 10 പേർക്ക് പരിക്കേറ്റതായും മീഡിയ ഓഫീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഖാർത്തൂമിലെ മുതിർന്ന കമാൻഡറായിരുന്ന മേജർ ജനറൽ ബഹർ അഹമ്മദും കൊല്ലപ്പെട്ടവരിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]