
കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുന്നുമ്മല്‍ സ്വദേശി റംഷീദാണ് എക്സൈസിന്റെ പിടിയിലായത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നാദാപുരം റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ അനിമോന് ആന്റണിയും സംഘവും ചേര്‍ന്നാണ് റംഷീദിനെ പിടികൂടിയത്.
ഇന്നലെ വൈകീട്ട് ആറോടെ പൂവുള്ളതില്മുക്ക്-കുനിയില്‍ സ്കൂള്‍ റോഡില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ ഇയാളെ പരിശോധിച്ചപ്പോഴാണ് എംഡിഎംഎ ലഭിച്ചത്. 8.4 ഗ്രാം എംഡിഎംഎ പ്രതിയില്‍ നിന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സിപി ചന്ദ്രന്, എക്സൈസ് ഓഫീസര്‍മാരായ ദീപുലാല്‍, ഷിജിന്, രജിലേഷ്, വിജേഷ്, അശ്വിന്, ബബിത, സൂര്യ, ഡ്രൈവര്‍ ബബിന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് റംഷീദിനെ പിടികൂടിയത്.
Read More:രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് മുറിയിൽ പരിശോധന; എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]