.news-body p a {width: auto;float: none;} വാഷിംഗ്ടൺ: വിദേശികൾക്ക് അമേരിക്കൻ പൗരത്വം വളരെ വേഗത്തിൽ ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിസമ്പന്നർക്കായാണ് ട്രംപ് ഈ അവസരമൊരുക്കുന്നത്.
അഞ്ച് മില്യൺ അമേരിക്കൻ ഡോളർ ഏകദേശം 43.5 കോടി ഇന്ത്യൻ രൂപ ചെലവഴിക്കുന്നവർക്ക് ഗോൾഡ് കാർഡ് പദ്ധതിയിലൂടെ അമേരിക്കൻ പൗരത്വം നേടാം. ഈ പദ്ധതിയുടെ വിശദമായ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവിടും.
വൻ തുക നിക്ഷേപിച്ചാൽ അമേരിക്കയിൽ ജോലി ലഭിക്കും. തുടർന്ന് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണിതെന്നും ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കൻ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നവർക്കുള്ള ‘ഇബി 5’ പദ്ധതിക്ക് പകരമായാണ് ഗോൾഡ് കാർഡ് അവതരിപ്പിക്കുന്നത്. അഞ്ച് മില്യൺ അമേരിക്കൻ ഡോളർ നൽകി ഗോൾഡ് കാർഡ് വാങ്ങുന്നവർക്ക് ഗ്രീൻ കാർഡിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.
തുടർന്ന് അവർക്ക് പൗരത്വം ലഭിക്കും. അതിസമ്പന്നർക്ക് ഈ കാർഡ് വാങ്ങി അമേരിക്കയിലേക്ക് വരാമെന്നും ട്രംപ് പറഞ്ഞു.
റഷ്യക്കാർക്ക് ഈ ഗോൾഡൻ കാർഡ് വാങ്ങാമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ‘ റഷ്യയിലെ പ്രഭുക്കന്മാർക്ക് ഗോൾഡ് കാർഡ് വാങ്ങാം.
ചില പ്രഭുക്കന്മാരെ എനിക്കറിയാം. അവർ വളരെ നല്ല വ്യക്തികളാണ് ‘, ട്രംപ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]