
പനി ബാധിക്കുമ്പോള്‍ നമ്മള് ഭക്ഷണത്തില്‍ അല്പം ശ്രദ്ധിക്കുന്നത് തന്നെയാണ് നല്ലത്. കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ പതുക്കെയായിരിക്കും. അതിന് മുകളില്‍ കട്ടിയുള്ള ഭക്ഷണങ്ങള്‍ കൂടി ചെല്ലുമ്പോള്‍ രോഗാവസ്ഥ കുറെക്കൂടി മോശമാവുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പനിയുള്ളപ്പോഴും പനി മാറിയതിന് തൊട്ടുപിന്നാലെയും കഴിക്കരുതാത്ത ചില ഭക്ഷണങ്ങള്‍
പാലോ പാലുത്പന്നങ്ങളോ പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പാലും പാലുത്പന്നങ്ങളും ദഹിക്കാൻ അല്പം പ്രയാസമാണ്. ചായയാണെങ്കിലും കടുംചായ കുടിക്കുന്നതാണ് നല്ലത്.
മധുരമുള്ള വിഭവങ്ങളോ, ബേക്കറിയോ, മധുരപാനീയങ്ങളോ കഴിക്കാതിരിക്കുക. ഇവ ശരീരത്തിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കാം
കൊഴുപ്പുള്ള ഇറച്ചി കൊണ്ട് തയ്യാറാക്കിയ വിഭവങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ പ്രോസസ്ഡ് മീറ്റും. ഇവ നല്ലരീതിയില്‍ ദഹനത്തെ അവതാളത്തിലാക്കാം
ഫൈബര്‍ ശരീരത്തിന് നല്ലതുതന്നെയാണ്. എന്നാല്‍ അമിതമാകുന്നത് ദഹനത്തെ ബാധിക്കുമെന്നതിനാല്‍ ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം
ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്സും പനിയും ജലദോഷവുമുള്ളപ്പോള്‍ പലര്‍ക്കും യോജിക്കാറില്ല. ഇവ തൊണ്ടയ്ക്കും വയറിനുമെല്ലാം പ്രശ്നമുണ്ടാക്കാമെന്നതിനാലാണിത്.
കഫീൻ കാര്യമായി അടങ്ങിയ പാനീയങ്ങളും നിയന്ത്രിക്കുന്നതാണ് നല്ലത്. കാരണം ഇത് വീണ്ടും ശരീരത്തെ വല്ലാതെ തളര്‍ത്തും
എണ്ണയില്‍ പൊരിച്ചെടുത്തിട്ടുള്ള ഫ്രൈഡ് ഫുഡ്സും പനിയുള്ളപ്പോള്‍ കഴിക്കരുത്. ഇവയും ദഹനത്തെ പ്രശ്നത്തിലാക്കാം. ക്ഷീണവും കൂട്ടാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]