നടി കൽപനയുടെ ചരമ വാർഷികത്തിൽ സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ചിരിക്കുന്ന മുഖത്തിനപ്പുറം വ്യക്തമായ നിലപാടുള്ള വ്യക്തിത്വം കല്പനയ്ക്കുണ്ടായിരുന്നുവെന്നും പൃഥ്വിരാജിന് ‘അമ്മ’ സംഘടനാ വിലക്കേർപ്പെടുത്തിയ സമയത്ത് അത്ഭുതദ്വീപ് എന്ന തന്റെ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായ നടിയാണ് കൽപനയെന്നും വിനായകൻ കുറിപ്പിൽ പറയുന്നു.
“കൽപ്പന വിടപറഞ്ഞിട്ട് പത്തു വർഷം… കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴില്ല..
അത്ഭുത ദ്വീപും, ആകാരഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർതിതിരുന്നു.. ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരുവ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്.” വിനയൻ പറയുന്നു.
“പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു അത്ഭുതദ്വീപ് പ്ലാൻ ചെയ്യുന്നത്.. ആ നടനോടൊപ്പം അഭിനയിക്കാൻ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത്..
പക്രുവാണ് നായകൻ എന്നല്ലെ വിനയേട്ടൻ പറഞ്ഞത്..നമുക്കതല്ലെ അറിയു അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപ്പനയുടെ മുഖം ഞാനിന്നും ഓർക്കുന്നു. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു..
ആ വിലക്ക് പൊളിയുകേം ചെയ്തു. പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപ്പനക്കന്നുണ്ടായിരുന്നു.
അതായിരുന്നു കൽപ്പന.” വിനയൻ കുറിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

