രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ നടൻ വിജയ്യുടെ അവസാന ചിത്രമായി വിശേഷിപ്പിക്കപ്പെടുന്ന ജനനായകന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചാട്ടവാർ ചുഴറ്റി ചിരിച്ചു കൊണ്ട് ചുവന്ന പശ്ചാത്തലത്തിൽ നിൽക്കുന്ന വിജയ് ആണ് പോസ്റ്ററിലുള്ളത്. ‘നാൻ ആണൈ ഇട്ടാൽ” എന്ന കാപ്ഷൻും പോസ്റ്ററിൽ കാണാം.
#JanaNayaganSecondLook pic.twitter.com/zcIj9sEcPU
— Vijay (@actorvijay) January 26, 2025
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ റിപ്പബ്ലിക് ദിനമായ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു. മുദ്രാവാക്യം വിളിക്കുന്ന ആൾക്കൂട്ടത്തിനൊപ്പം സെൽഫിയെടുക്കുന്ന വിജയ്യുടെ ചിത്രമാണ് ടൈറ്റിൽ പോസ്റ്ററിലുള്ളത്. സോഷ്യൽ മീഡിയ വഴി വിജയ് തന്നെയാണ് പോസ്റ്റർ പങ്കുവച്ചത്. ചിത്ര രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിിൽ ഉള്ളതാണെന്ന് ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമായിരുന്നു. വിജയ്യുടെ 69-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ജനനായകനുണ്ട്.
#JanaNayagan pic.twitter.com/cs51UDEi1Q
— Vijay (@actorvijay) January 26, 2025
ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ജനനായകൻ നിർമ്മിക്കുന്നത്. ജഗദീഷ് പളനി സ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമ്മാണം. ക്യാമറ സത്യൻ സൂര്യൻ നിർവഹിക്കുന്നു. ആക്ഷൻ അനിൽ അരശ്, ആർട്ട് വി. സെൽവകുമാർ, കോറിയോഗ്രഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, സംഗീതം അനിരുദ്ധ്,
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]