ന്യൂഡൽഹി: തെലുങ്ക് സൂപ്പർതാരവും എംഎൽഎയും ടി.ഡി.പി നേതാവുമായ നന്ദമുരി ബാലകൃഷ്ണയ്ക്ക് പത്മഭൂഷൺ ലഭിച്ചതിൽ ആരാധകർ ആഹ്ളാദതിമിർപ്പിൽ. സിനിമാ-രാഷ്ട്രീയ പ്രമുഖരടക്കമുള്ളവർ നടന് ആശംസകൾ അറിയിച്ചു. ഇതിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, സംവിധായകൻ എസ് എസ് രാജമൗലി, നടന്മാരായ ജൂനിയർ എൻടിആർ, വെങ്കടേഷ് ദഗ്ഗുബട്ടി, മഹേഷ് ബാബു തുടങ്ങിയവരും ഉൾപ്പെടുന്നു.
Heartfelt congratulations to Telugu cinema legend and Hindupur MLA, Shri Nandamuri Balakrishna Garu, on being conferred the Padma Bhushan! Upholding the legendary NTR Garu’s legacy, you have excelled in cinema, politics, and philanthropy. Your dedication to public welfare,… pic.twitter.com/rC4HEABLmN
— N Chandrababu Naidu (@ncbn) January 25, 2025
Heartiest congratulations to Bala Babai on being honored with the prestigious Padma Bhushan award. This recognition is a testament to your unparalleled contributions to cinema and your relentless public service.
— Jr NTR (@tarak9999) January 25, 2025
A heartfelt congratulations to Balakrishna garu on being honored with the Padma Bhushan! 👏🏻👏🏻👏🏻 This well-deserved recognition celebrates his unwavering passion and dedication to cinema and art. Truly an inspiration!
— Mahesh Babu (@urstrulyMahesh) January 25, 2025
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാലയ്യ, എൻബികെ എന്നീ പേരുകളിലാണ് നന്ദമുരി ബാലകൃഷ്ണ അറിയപ്പെടുന്നത്. രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷൺ ഇക്കൊല്ലം ലഭിക്കുന്ന 19 പേരിലാണ് ബാലയ്യയുമുള്ളത്. തെലുങ്ക് സിനിമയിലെ സംഭാവനകൾക്കും മാനുഷിക പ്രവർത്തനങ്ങൾക്കുമാണ് ആദരവ്. പുരസ്കാര നേട്ടത്തിൽ താരത്തിന് ആശംസകൾ അറിയിച്ച് നിരവധി ആരാധകരും രംഗത്തെത്തുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരമായ ബാലയ്യയുടെ 109ാമത് ചിത്രം ടാക്കു മഹാരാജ് ജനുവരി 12നാണ് പുറത്തിറങ്ങിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിൽ ബോബി ഡിയോൾ, ഉർവശി റൂട്ടേല, ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സ്വാൾ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 84 കോടി രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സോഫീസ് കളക്ഷൻ.