
.news-body p a {width: auto;float: none;}
ന്യൂഡൽഹി: റിപ്പബ്ളിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ബോളിവുഡിലെസൂപ്പർഹിറ്റ് ഗാനം ആലപിച്ച് ഞെട്ടിച്ച് ഇന്തോനേഷ്യൻ പ്രതിനിധി സംഘം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്കായി രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ വിരുന്നിലാണ് ഷാരൂഖ് ഖാൻ ചിത്രം ‘കുച്ച് കുച്ച് ഹോത്താ ഹേ’യിലെ സൂപ്പർഹിറ്റ് ഗാനം ആലപിച്ചത്. പാട്ടിനെ നിറഞ്ഞ കയ്യടികളോടെയാണ് അതിഥികൾ സ്വീകരിച്ചത്.
പാട്ടിനൊത്ത് ചുവടുവച്ച് പുഞ്ചിരിയോടെയാണ് ഗായകസംഘം കുച്ച് കുച്ച് ഹോത്താ ഹേ ഗാനം ആലപിച്ചത്. വളരെ കൃത്യമായി ഉച്ചാരണശുദ്ധിയോടെയാണ് പുരുഷന്മാരുടെ സംഘം ഹിന്ദി ഗാനം ആലപിച്ചത്. ബോളിവുഡിലെ പ്രമുഖ സംവിധായകനായ കരൺ ജോഹർ അണിയിച്ചൊരുക്കിയ കുച്ച് കുച്ച് ഹോത്താ ഹേയിൽ ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ബോളിവുഡിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രത്തങ്ങളിൽ ഒന്നാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, രാജ്യതലസ്ഥാനത്ത് കർത്തവ്യപഥിൽ 76ാമത് റിപ്പബ്ളിക് ദിനാഘോഷ പരിപാടികൾ പുരോഗമിക്കുകയാണ്. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ ആണ് ചടങ്ങിലെ മുഖ്യാതിഥി. സുബിയാന്റോയുടെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്. ഇന്ത്യയിലെ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡന്റാണ് സുബിയാന്റോ. 1950ൽ ഇന്ത്യ ആദ്യമായി റിപ്പബ്ളിക് ദിനം ആഘോഷിച്ചപ്പോൾ അന്നത്തെ ഇന്തോനേഷ്യൻ പ്രസിഡന്റ് സുകാർണോ ആയിരുന്നു മുഖ്യാതിഥി. 152 അംഗങ്ങൾ ഉൾപ്പെടുന്ന ഇന്തോനേഷ്യൻ സേന, 190 അംഗങ്ങളുടെ ഇന്തോനേഷ്യൻ സൈനിക ബാൻഡ് എന്നിവരും ഇത്തവണത്തെ റിപ്പബ്ളിക് ഡേ പരേഡിന്റെ ഭാഗമാകുന്നുണ്ട്.