ലഖ്നൗ: ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ഗോണ്ട
സ്വദേശിയും അധ്യാപകനുമായ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിപിൻ യാദവ്, ലഖ്നൗവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
മേലുദ്യോഗസ്ഥരായ എസ്ഡിഎം, ബിഡിഒ എന്നിവരിൽ നിന്നുള്ള കടുത്ത മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് വിപിൻ മരിക്കുന്നതിന് മുൻപ് പറഞ്ഞതായി ബന്ധുക്കൾ ആരോപിച്ചു. ഇദ്ദേഹത്തിൻ്റെ ഭാര്യ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ആറാമത്തെ സമാന സംഭവമാണിത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

