
തൃശൂര്: തൃശൂര്-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു.
കാർ ബസിനടിയിൽ കുടുങ്ങിയ നിലയിലാണ്. കാറിൽ പെരുമ്പിള്ളിശ്ശേരി സ്വദേശികളായ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. സംഭവത്തെ തുടര്ന്ന് നാട്ടുകാരാണ് രക്ഷാപ്രവര്ത്തനം നടത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി.
ട്രാക്കിൽ കയറ്റിവെച്ചിരുന്ന 15 അടി നീളമുള്ള ഇരുമ്പ് ദണ്ഡിൽ ട്രെയിനിടിച്ച സംഭവത്തിൽ ഒരു യുവാവ് പിടിയിലായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]