തിരൂരില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ കുടുംശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശവുമായി സിപിഐം വാര്‍ഡ് മെമ്പര്‍. ആലംങ്കോട് പഞ്ചായത്തംഗം വിനീതയാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്. പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഭീഷണി സന്ദേശം. ലോണ്‍ ഉള്‍പ്പെടെയുള്ളവ പാസാക്കി തരില്ലെന്ന് വാര്‍ഡ് മെമ്പര്‍ സന്ദേശത്തില്‍ പറയുന്നു.(CPIM Ward Member Threatens Kudumsree Members to Attend Navakerala Sadas)
സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ചുരുങ്ങിയത് അഞ്ചു പേരെങ്കിലും പങ്കെടുക്കണമെന്നും മറ്റ് അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് മാറ്റിവെച്ച് നവകേരള സദസില്‍ പങ്കെടുക്കണമെന്നും കുടുംബശ്രീയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെത്തിയ ഭീഷണി സന്ദേശത്തില്‍ പറയുന്നു. കൂടാതെ കുടുംബശ്രീ അംഗങ്ങള്‍ പോകുന്നത് സ്കൂള്‍ ബസിലാണെന്നും സന്ദേശത്തില്‍ വാര്‍ഡ് മെമ്പര്‍ ശബദ് സന്ദേശത്തില്‍ വിശദീകരിക്കുന്നു.
വരില്ല എന്ന് ഒരു അയല്‍ക്കൂട്ടം പ്രസിഡന്റും സെക്രട്ടറിമാരും ഗ്രൂപ്പില്‍ ഇടണ്ടെന്നും പോകുന്ന അഞ്ചു പേരുടെ പേരുകള്‍ നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. വാട്സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Story Highlights: CPIM Ward Member Threatens Kudumsree Members to Attend Navakerala Sadas
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]