റിയാദ്: ലിയോണല്‍ മെസി – ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോരാട്ടത്തിന് വേദിയൊരുങ്ങുമോ റിയാദ്? മെസിയുടെ ഇന്റര്‍ മയാമിയും സൗദി ക്ലബുകളായ അല്‍ ഹിലാല്‍, അല്‍ നസ്ര് ടീമുകളും നേര്‍ക്കുനേര്‍ വരുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദ ലാസ്റ്റ് ഡാന്‍സ് എന്ന പേരില്‍ ഫെബ്രുവരിയിലാണ് റിയാദ് സീസണ് കപ്പ് നടത്താനുള്ള ആലോചന നടക്കുന്നത്. റിയാദ് സീസണ് കപ്പ് മത്സരങ്ങളുടെ ഭാഗമായിട്ടാണ് ടൂര്‍ണമെന്റ്. ലീഗ് സമ്പ്രദായം അനുസരിച്ചായിരിക്കും മത്സരങ്ങള്‍ നടക്കുക.
ടൂര്‍ണമെന്റിനുള്ള വേദിയും നിശ്ചയിച്ചിരുന്നു. റിയാദ് സീസണിന്റെ നാലാം പതിപ്പിനോടനുബന്ധിച്ച് ഈയിടെ ഉദ്ഘാടനം ചെയ്ത കിംഗ്ഡം അരീനയിലാണ് മത്സരങ്ങള്‍. ഇക്കാര്യം മേജര്‍ ലീഗ് സോക്കര്‍ ക്ലബായ ഇന്റര്‍ മയാമിയുമായി ധാരണയിലെത്തിയും ധാരണയായെന്നും വാര്‍ത്തകള്‍ പരന്നു. പ്രചാരണങ്ങള്‍ നിഷേധിച്ചിരുന്നു ഇന്റര്‍ മയാമി. വാര്‍ത്ത തെറ്റാണെന്ന് അവര്‍ ഔദ്യോഗി വെബ് സൈറ്റില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ആ വാര്‍ത്ത ഇന്റര്‍ മയാമി പിന്‍വലിക്കുകയും ചെയ്തു. ഇപ്പോള്‍ മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇതിനിടെ ഇന്റര്‍ മയാമി ക്ലബ്ബിനെ സൗദിയിലെത്തുന്നതിനെ പൊതുവിനോദ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന് ആലുശൈഖ് സ്വാഗതം ചെയ്തു. അല്‍ നസ്ര് ക്ലബിലെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍ ഹിലാലിലെ സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ മിട്രോവിച്ച്, ഏഷ്യയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ സാലിം അല്‍ദോസരി എന്നിവര്‍ മത്സരക്കളത്തിലുണ്ടാകും. അന്താരാഷ്ട്ര താരങ്ങളുള്ള മൂന്ന് ക്ലബ്ബുകളുടെ പേരുകളിലൂടെ ഈ മത്സരം ആഗോള ശ്രദ്ധപിടിച്ചുപറ്റുമെന്ന് പൊതുവിനോദ അതോറിറ്റി ചെയര്മാന് പറഞ്ഞു.
റിയാദ് സീസണ് സന്ദര്‍ശകര്‍ക്കും ലോകത്തിനുമായി അവതരിപ്പിക്കുന്ന പ്രധാന ആഗോള പരിപാടികളുടെ ഭാഗമാണ് ടൂര്‍ണമെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]