

അകാലനരയും മുടി കൊഴിച്ചിലും ഒരുമിച്ച് മാറ്റാം ; കട്ടൻചായയോടൊപ്പം ഉലുവയും കരിംജീരകവും ഉപയോഗിച്ച് തയ്യാറാക്കാവുന്ന നാച്ചറൽ ഡൈ ഒന്ന് പരീക്ഷിച്ച് നോക്കൂ…വ്യത്യാസം തിരിച്ചറിയൂ…
സ്വന്തം ലേഖകൻ
ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങളും ജോലി സമ്മർദ്ദവും കാരണം അകാലനരയും മുടി കൊഴിച്ചിലും ഉണ്ടാകാറുണ്ട്. പ്രായം മുപ്പത് കഴിയാത്ത യുവതീ യുവാക്കൻമാരെ വരെ ഈ പ്രശ്നങ്ങള്‍ ബാധിക്കാറുണ്ട്. അപ്പോഴേക്കും ഒട്ടുമിക്കവരും പ്രശ്ന പരിഹാരത്തിനായി എത്തിപ്പെടുന്നത് ആശുപത്രികളിലോ അല്ലെങ്കില്‍ ബ്യൂട്ടിപാര്‍ലറുകളിലോ ആണ്.
താല്‍ക്കാലികമായി ലഭിക്കുന്ന പ്രതിവിധിയുടെ സന്തോഷത്തില്‍ അവിടെ നിന്നും നമ്മള് മടങ്ങാറുണ്ട്. പലപ്പോഴും തലയില്‍ പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. മറ്റെങ്ങും പോകാതെ അകാലനരയും മുടി കൊഴിച്ചിലും ഒരുമിച്ച് മാറ്റുന്നതിന് വീട്ടില്‍ വച്ച് തന്നെ പ്രതിവിധി നേടാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തയ്യാറാക്കേണ്ട വിധം
പാത്രത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയെടുക്കുക. ശേഷം അതിലേക്ക് തന്നെ രണ്ട് ടേബിള്‍ സ്പൂണ്‍ കരിം ജീരകമെടുക്കുക. ഇതിനെ രണ്ടിനെയും നന്നായി ചൂടാക്കിയെടുക്കുക.
ശേഷം തണുക്കാനായി സമയം നല്‍കുക. ശേഷം അവയെ നന്നായി പൊടിച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ ഒരു കപ്പ് വെളളമെടുത്ത് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേയിലയും കാപ്പി പൊടിയും ചേര്‍ത്ത് നന്നായി ചൂടാക്കിയെടുക്കുക.
ഈ മിശ്രിതത്തെ അരിച്ചെടുക്കുക.ശേഷം ഈ രണ്ട് സാധനങ്ങളും നന്നായി യോജിപ്പിച്ചെടുക്കുക. ഈ മിശ്രിതം ഒരു രാത്രി മുഴുവനും അടച്ചുവയ്ക്കണം.
മുടിയിഴകളില്‍ നന്നായി എണ്ണ പുരട്ടിയതിന് ശേഷം മാത്രം നാച്ച്വറല്‍ ഡൈ തലയില്‍ പ്രയോഗിക്കുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഡൈ പുരട്ടാൻ ശ്രദ്ധിക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]