
കാസർകോട്- സുഹൃത്തുക്കൾക്ക് വോയ്സ് മെസേജ് അയച്ച ശേഷം ചന്ദ്രഗിരി പാലത്തിനു മുകളിൽ കാർ നിർത്തിയ വ്യാപാരിയായ യുവാവ് പുഴയിലേക്ക് ചാടി.വെള്ളിയാഴ്ച പുലർച്ചെ നാലര മണിയോടെയാണ് സംഭവം. രാത്രി വരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും ഫയർഫോഴ്സും ചന്ദ്രഗിരി പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നാളെ രാവിലെ വീണ്ടും കരച്ചിൽ തുടരുമെന്ന് പോലീസ് പറഞ്ഞു. ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ മുഹമ്മദിന്റെ മകൾ ഹസ്സൻ (46) ആണ് പുഴയിൽ ചാടി കാണാതായത്.
കാസർകോട് നഗരത്തിലെ ജ്യൂസ് കടയുടമയാണ്. ഇദ്ദേഹം ഓടിച്ചു വന്ന ഹോണ്ടാ സിറ്റി കാർ പാലത്തിന് സമീപം നിർത്തിയാണ് പുഴയിൽ ചാടിയത്.
മൊബൈലും മറ്റും കാറിൽ തന്നെ വെച്ചിരുന്നു. സാമ്പത്തികമായി തകർന്നുവെന്നും പിടിച്ചുനിൽക്കാൻ യാതൊരു രക്ഷയും കാണുന്നില്ലന്നും എന്റെ ഭാര്യയെയും മക്കളെയും നോക്കണമെന്നും സുഹൃത്തുക്കൾക്ക് വോയിസ് മെസ്സേജ് അയച്ച ശേഷമാണ് യുവാവ് പുഴയിൽ ചാടിയത്.
നേരത്തെ ഗൾഫിൽ ആയിരുന്ന യുവാവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം പലവിധ ബിസിനസ് ചെയ്തു വരികയായിരുന്നു. എന്നാൽ യുവാവിന്റെ പണം മുഴുവൻ മറ്റേതെങ്കിലും വഴിക്ക് പോയിരിക്കാം എന്നാണ് നാട്ടുകാരും പോലീസും സംശയിക്കുന്നത്.
ഇതാകണം കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചത്. നല്ല അടിയൊഴുക്കുള്ള സ്ഥലത്താണ് യുവാവ് ചാടിയത്.
ഒഴുക്കിൽപ്പെട്ടിരിക്കുമെന്നാണ് സംശയിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]