പാലക്കാട്: പാലക്കാട് മണ്ണാർക്കാട് സ്വകാര്യ ബസിലുണ്ടായ മാല മോഷണത്തിലെ പ്രതിയെ കണ്ടെത്താനായില്ല. കുട്ടിയും മാതാവും ബസിൽ യാത്ര ചെയ്യുന്നതും സമീപത്ത് നിൽക്കുന്ന സ്ത്രീ, കുട്ടിയുടെ കഴുത്തിൽ കൈവയ്ക്കുന്ന ദൃശ്യങ്ങളും സി സി ടി വിയിലുണ്ട്.
ഈ മാസം 11 നാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് നിന്ന് തിരുവിഴാംകുന്നിലേക്കുള്ള ബസിൽ വച്ചാണ് കുട്ടിയുടെ മാല മോഷണം പോയത്.
പള്ളിക്കുറുപ്പ് സ്വദേശിനി ആയിഷയുടെ കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കുട്ടിയും മാതാവും ബസിൽ യാത്ര ചെയ്യവേ കുട്ടിയുടെ കഴുത്തിൽ കൈവയ്ക്കുന്ന സ്ത്രീയുടെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

