.news-body p a {width: auto;float: none;}
മലയാളികളുടെ പ്രിയപ്പെട്ട ഹീറോ ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒരുകാലത്ത് ഉണ്ടായിരുന്നുള്ളൂ, കുഞ്ചാക്കോ ബോബൻ. പ്രേക്ഷകർ ചാക്കോച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന താരം ആദ്യമായി നായകനായെത്തിയ ‘അനിയത്തിപ്രാവ്’ എന്ന ചിത്രം ഇപ്പോഴും പ്രിയപ്പെട്ടതാണ്. എന്നാൽ ചില ചിത്രങ്ങളുടെ പരാജയത്തിന് പിന്നാലെ കുഞ്ചാക്കോ ഇടവേളയെടുത്തു.
ഇപ്പോൾ താരം കേന്ദ്രകഥാപാത്രമായെത്തിയ ‘ബോഗെയിൻ വില്ല’ തീയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ഇടവേളയെടുത്ത സമയത്ത് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. ആ സമയത്ത് എംബിഎ പഠിക്കാൻ ഒരുങ്ങിയതും റിയൽ എസ്റ്റേറ്റ് ബിസിനസിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമാണ് താരം പറയുന്നത്.
കുഞ്ചാക്കോയുടെ വാക്കുകളിലേക്ക്…
‘ചെയ്യുന്ന കഥാപാത്രങ്ങൾ വർക്കാവുന്നില്ല. പ്രേക്ഷകർക്ക് മുഷിയുന്നു, അല്ലെങ്കിൽ സിനിമയെടുക്കുന്ന നിർമ്മാതാക്കൾക്ക് നഷ്ടമുണ്ടാക്കുന്നു. ഞാൻ കാരണം ആർക്കും അങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്ന ഒരാളാണ്. അതിന് ശേഷം ഞങ്ങൾ എബിഎ പഠിക്കാൻ വേണ്ടി പോയി. എംബിഎ പഠിച്ച് വേറെ ബിസിനസ് പരിപാടിയൊക്കെ തുടങ്ങി വെറെ ലെവലിലേക്ക് പോകാനുള്ള പദ്ധതിയായിരുന്നു. ഇതിന് വേണ്ടി എറണാകുളത്തെ ചെറിയൊരു ഫ്ളാറ്റിലേക്ക് താമസം മാറി.
ഈ സമയത്ത് യാദൃശ്ചികമായാണ് റിയൽ എസ്റ്റേറ്റിലേക്ക് വരുന്നത്. എങ്ങനെയൊക്കെയോ അത് വിചാരിച്ചതിനേക്കാൾ ഭംഗിയായി സംഭവിച്ചു എന്നതാണ്. അതിന് ശേഷമാണ് സിനിമയിലേക്ക് വീണ്ടും വരാൻ തീരുമാനിച്ചത്. റിയൽ എസ്റ്റേറ്റ് ഡീലുകൾ നടന്നത് ഞാനൊരു വലിയ കച്ചവടക്കാരനായതു കൊണ്ടല്ല. സിനിമയിൽ എന്നെ കണ്ട് ആ ഒരു സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്താണ് ഡിലുകൾ നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്റെ ഒരു ക്രഡിറ്റായി ഞാൻ കരുതിയിട്ടില്ല. സിനിമയാണ് ആ കാര്യങ്ങളിൽ എല്ലാം എന്നെ സഹായിച്ചത്. ഒരു ഡീൽ ചെയ്തപ്പോൾ അതിൽ ഇല്ലാത്ത പ്രശ്നങ്ങളൊന്നുമില്ല. ഞാൻ ജയിലിലേക്ക് പോകാനുള്ള അവസ്ഥ വരെ വന്നേക്കാമായിരുന്നു. ഒരു ആധാരം എഴുതാനും അതിനെക്കുറിച്ച് ഒരു ലീഗൽ ഒപ്പിനിയൻ എടുക്കാനുള്ള എക്സ്പീരിയൻസ് ഞങ്ങളെക്കൊണ്ട് എത്തിച്ചിട്ടുണ്ട്. അങ്ങനെയുള്ള പ്രശ്നങ്ങളിലേക്ക് പോയിട്ടുണ്ട്’- കുഞ്ചാക്കോ പറഞ്ഞു.