
പത്തനംതിട്ട: നടുറോഡിൽ തമ്മിലടിച്ച മുൻ എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. പ്രമാടം സ്വദേശികളായ ആരോമൽ, പ്രതീഷ്, ഹരികൃഷ്ണപിള്ള എന്നിവർക്കെതിരെയാണ് പൊലീസിനെ ആക്രമിച്ചതിന് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ടാണ് പത്തനംതിട്ട നഗരത്തിൽ എസ്എഫ്ഐക്കാരും മുൻ എസ്എഫ്ഐക്കാരും തമ്മിലടിച്ചത്.
കാതോലിക്കേറ്റ് കോളജിൽ ഉണ്ടായ തർക്കത്തിൻ്റെ തുടർച്ചയായിരുന്നു കൂട്ടയടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും തമ്മിലടിയിൽ ഉണ്ടായിരുന്നു. എന്നാൽ സംഭവങ്ങളുമായി ബന്ധമില്ലെന്നാണ് എസ്എഫ്ഐ ജില്ലാ നേതൃത്വതിൻ്റെ വിശദീകരണം. കൂട്ടയടി ഉണ്ടായതോടെ പൊലീസ് എത്തി ലാത്തി വീശി. എന്നാൽ, പൊലീസിന് മുന്നിലും അടി തുടരുകയായിരുന്നു.
ഉപയോഗിക്കാതെ വച്ചാലും ചാർജ് ഇറങ്ങി പോകുന്ന സ്പീഡ് കണ്ടോ… ഇത് കഷ്ടം തന്നെ! ഐഫോണിനെതിരെ പരാതിപ്രളയം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]