
ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം വയനാട് സ്വദേശികളെ കയ്യേറ്റം ചെയ്ത ബസ് ജീവനക്കാർ അറസ്റ്റിൽ. ആലപ്പുഴ നഗരത്തിൽ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസിലെ ജീവനക്കാരായ കൊറ്റംകുളങ്ങര മുനീർ മൻസിലിൽ മൻസൂർ (30), മണ്ണഞ്ചേരി കാട്ടുങ്കൽവീട്ടിൽ ജിനു കെ എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആശുപത്രി ജംഗ്ഷന് സമീപം ബസ് ദേഹത്ത് ചേർത്തിയത് ചോദ്യം ചെയ്തതിനാണ് വയനാട് സ്വദേശികൾക്ക് മർദ്ദനം ഏറ്റത്. ആലപ്പുഴയിൽ ഉള്ള ബന്ധുവീട്ടിൽ കല്യാണത്തിന് എത്തിയവരെയാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. ഐഎസ്എച്ച്ഒ അരുൺ എസ്, എസ്ഐമാരായ ബിജു കെ ആറ്, ബൈജു ടി സി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജീവ് കെ.ടി, സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻദാസ്, മാർട്ടിൻ, ശ്യാം ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പിടിച്ചെടുത്ത പ്രൈവറ്റ് ബസും കോടതിയിൽ ഹാജരാക്കി.
Last Updated Oct 24, 2023, 8:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]