ദുബായ്: ഏഷ്യാ കപ്പിൽ ഫൈനൽ ഉറപ്പിച്ച ഇന്ത്യൻ ടീം, സൂപ്പർ ഫോറിലെ തങ്ങളുടെ അവസാന മത്സരത്തിൽ നാളെ ശ്രീലങ്കയെ നേരിടും. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ പ്രവേശിച്ചതും, പാകിസ്ഥാനോടുള്ള തോൽവിയോടെ ശ്രീലങ്ക പുറത്തായതും കാരണം മത്സരഫലത്തിന് പ്രാധാന്യമില്ല.
അതിനാൽ ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർക്ക് വിശ്രമം അനുവദിച്ചേക്കും.
കഴിഞ്ഞ മത്സരങ്ങളിലൊന്നും അവസരം ലഭിക്കാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ, സഞ്ജുവിന് പകരക്കാരനായി ടീമിലെത്തുമെന്നാണ് സൂചന. മധ്യനിരയിൽ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യക്ക് വിശ്രമം നൽകി, പകരം റിങ്കു സിംഗിന് അവസരം നൽകിയേക്കും.
ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലും മാറ്റങ്ങൾ ഉറപ്പാണ്. ഫൈനലിന് മുന്നോടിയായി പ്രമുഖ പേസർ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ, അർഷ്ദീപ് സിംഗ് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തും.
ഗ്രൂപ്പ് ഘട്ടത്തിൽ ഒമാനെതിരായ മത്സരത്തിൽ അർഷ്ദീപ് ഇന്ത്യൻ നിരയിലുണ്ടായിരുന്നു. ബൗളിംഗ് നിരയിലും മാറ്റം സ്പിൻ ബൗളിംഗ് നിരയിലും പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്.
കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരിൽ ഒരാൾക്ക് വിശ്രമം നൽകി യുവതാരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തിയേക്കാം. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ 41 റൺസിൻ്റെ മികച്ച വിജയം നേടിയെങ്കിലും, ബാറ്റിംഗിലെ ചില പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു.
മൂന്നാം നമ്പറിൽ സ്ഥാനക്കയറ്റം ലഭിച്ച ശിവം ദുബെയും, ഫിനിഷർ റോളിലെത്തിയ അക്സർ പട്ടേലും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും തിലക് വർമ്മയ്ക്കും വലിയ സംഭാവന നൽകാനായില്ല.
അതുകൊണ്ടുതന്നെ, ഫൈനലിന് മുൻപായി മധ്യനിര ബാറ്റർമാർക്ക് ഫോമിലേക്ക് തിരിച്ചെത്താനുള്ള ഒരു സുവർണ്ണാവസരമായാണ് ശ്രീലങ്കയ്ക്കെതിരായ ഈ മത്സരത്തെ കാണുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിംഗ്, ജിതേഷ് ശർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.
പുതിയ കായിക വാർത്തകൾ വേഗത്തിലറിയാൻ newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]