
ബെംഗ്ളൂരു : 72 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ ഗംഗാവലി പുഴയിൽ കണ്ടെത്തിയ അർജുന്റെ ലോറി വടം പൊട്ടിയതിനാൽ ഇന്ന് കരക്ക് കയറ്റാനായില്ല. നാളെ രാവിലെ 8 മണിയോടെ ശ്രമം വീണ്ടും തുടങ്ങും. അർജുന്റെ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാർവാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജ്ജുന്റെ ലോറിയും പുറത്തെടുത്തു. അർജുനെ കാണാതായി എഴുപത്തിരണ്ടാം ദിവസമാണ് മൃതദേഹവും ലോറിയും കണ്ടെത്തുന്നത്. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്നു മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ഡിഎൻഎ പരിശോധന നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകാൻ നടപടി സ്വീകരിക്കും.
സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം, പൊലീസ് സ്റ്റേഷനുകളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിക്കാൻ നിർദേശം
ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജ്ജുൻ്റെ കുടുംബം; മൃതദേഹം നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് സർക്കാർ
ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം
ഷിരൂരിൽ ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗം അർജ്ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് കുടുംബം. അർജുൻ്റെ വീട്ടിലെത്തിയ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയോട് ഇക്കാര്യം ആവശ്യപ്പെട്ടു. കർണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സർക്കാർ വേണ്ട എല്ലാ സഹായവും ഉറപ്പ് നൽകുന്നുവെന്നും തോട്ടത്തിൽ രവീന്ദ്രൻ പ്രതികരിച്ചു. പിന്നാലെ എംഎൽഎ എകെ ശശീന്ദ്രനോട് ഇക്കാര്യം സംസാരിച്ചു. പിന്നീട് മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പ് കുടുംബത്തിന് മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ എംഎൽഎ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ്പിയെയും അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]