
ചെന്നെെ: തിരുപ്പതി ലഡു വിവാദത്തിനിടെ തമാശ രൂപത്തിൽ അഭിപ്രായം പറഞ്ഞ നടൻ കാർത്തിയെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് നടനുമായ പവൻ കല്യാൺ ശാസിച്ചതും കാർത്തി മാപ്പ് പറഞ്ഞും ഏറെ ചർച്ചയായ വിഷയമാണ്. കാർത്തി മാപ്പ് പറഞ്ഞതിന് പിന്നാലെ അതിനെ പ്രശംസിച്ചും പവൻ കല്യാൺ രംഗത്തെത്തിയിരുന്നു. തന്റെ എക്സ് പേജിലാണ് പവൻ കല്യാൺ പ്രതികരിച്ചത്.
‘ കാർത്തി നിങ്ങൾ കാണിച്ച ബഹുമാനത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. തിരുപ്പതിയും അവിടെത്തെ ലഡുവും ദശലക്ഷക്കണക്കിന് ആളുകളുടെ വെെകാരികത വഹിക്കുന്ന ഒന്നാണ്. അത്തരം വിഷയം ശ്രദ്ധയോടെ കെെകാര്യം ചെയ്യേണ്ടത് നമുക്കെല്ലാവരുടെയും ആവശ്യമാണ്. ഇത് നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് ഞാൻ ആഗ്രഹിച്ചത്.
ഇതിന് പിന്നിൽ മറ്റ് ഒരു ഉദ്ദേശവുമില്ല. നിങ്ങൾ മനഃപൂർവമല്ല ഇത് ചെയ്തതെന്ന് ഞാൻ മനസിലാക്കുന്നു. അർപ്പണബോധവും കഴിവും ഉള്ള ശ്രദ്ധേയനായ നടൻ എന്ന നിലയിൽ നിങ്ങളോടുള്ള എന്റെ ആദരവ് ഞാൻ അറിയിക്കുന്നു’, – പവൻ കല്യാൺ കുറിച്ചു. ഈ പോസ്റ്റിന് താഴെ നടൻ സൂര്യയും കാർത്തിയും മറുപടി നൽകിയിട്ടുണ്ട്. ‘നിങ്ങളുടെ ആശംസകൾക്ക് നന്ദിയുണ്ട് സാർ’ എന്നാണ് സൂര്യയുടെ കമന്റ്.
കാർത്തിയുടെ ‘മെയ്യഴകൻ’ സിനിമയുടെ തെലുങ്ക് പ്രി-റിലീസ് ചടങ്ങിനിടെയാണ് സംഭവം നടക്കുന്നത് അവതാരക അപ്രതീക്ഷിതമായി ലഡുവിനെക്കുറിച്ച് കാർത്തിയോട് ചോദിക്കുന്നു. അതിനു മറുപടിയായി കാർത്തി തമാശ രൂപേണ വാക്കുകളാണ് പവൻ കല്യാണിനെ ചൊടിപ്പിച്ചത്. ‘നമുക്ക് ഇപ്പോൾ ലഡുവിനെക്കുറിച്ച് പറയേണ്ട. ലഡു ഒരു സെൻസിറ്റീവ് വിഷയമാണ്,’ – എന്നായിരുന്നു കാർത്തിയുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതോടെ പവൻകല്യാണിന്റെ ആരാധകരും കാർത്തിക്ക് നേരെ തിരിഞ്ഞു. സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയതോടെ പവൻ കല്യാണിനോട് മാപ്പ് പറഞ്ഞ് കാർത്തി രംഗത്തെത്തിയിരുന്നു. ‘പ്രിയ പവൻ കല്യാൺ സാർ, നിങ്ങളോട് അത്യധികം ആദരവോടെ ഞാൻ ക്ഷമ ചോദിക്കുന്നു. മോശമായി ഒന്നും ഉദ്ദേശിക്കാതെ ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കിഎങ്കിൽ എന്നോട് ക്ഷമിക്കുക. വെങ്കിടേശ്വര ഭഗവാന്റെ ഒരു എളിയ ഭക്തൻ എന്ന നിലയിൽ, ഞാൻ എപ്പോഴും നമ്മുടെ പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്നു. ആശംസകളോടെ കാർത്തി,’–നടൻ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് പവൻകല്യാൺ അഭിനന്ദിച്ച് രംഗത്തെത്തിയത്.
അതേസമയം, തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിനായി ആന്ധ്രാ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.