
ചെന്നൈ: ലിപ്സ്റ്റിക് ഉപയോഗം വിലക്കിയതിനെ ചോദ്യം ചെയ്ത ദഫേദാർ എസ് ബി മാധവിയെ സ്ഥാലം മാറ്റി. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാറാണ് മാധവി. മേയറുടെ ഔദ്യോഗിക പരിപാടിക്കെത്തുമ്പോൾ ലിപ്റ്റിക് ഉപയോഗിക്കരുതെന്ന് മാധവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവരത് അനുസരിച്ചില്ല. മാത്രമല്ല, ലിപ്സ്റ്രിക്ക് വിലക്കിയുള്ള സർക്കാർ ഉത്തരവ് കാണിക്കാൻ മേയർ പ്രിയ രാജന്റെ പേഴ്സണൽ അസിസ്റ്റന്റായ ശിവശങ്കറിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് തമിഴ്നാട്ടിലെ മണലി സോണിലേക്ക് മാധവിയെ സ്ഥലം മാറ്റിയത്. നിലവിൽ ചെന്നൈയിൽ ദഫേദാറുടെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ‘ലിപ്സ്റ്റിക് ഉപയോഗിക്കരുതെന്ന് നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അത് ഞാനനുസരിച്ചില്ല. അതൊരു നിയമ ലംഘനമാണെങ്കിൽ അതുമായി ബന്ധപ്പെട്ട സർക്കാർ രേഖകൾ കാണിക്കണം’, എന്നാണ് മെമ്മോയ്ക്ക് മാധവി നൽകിയ മറുപടി.
ഇത്തരം നടപടികൾ മനുഷ്യാവകാശ ലംഘനമാണെന്നും ജോലിയുമായി ബന്ധപ്പെട്ട് ഒരു തെറ്റും തന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും മാധവി വ്യക്തമാക്കി. എന്നാൽ, മാധവി കൃത്യമായി ജോലിക്കെത്തുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നുമാണ് മെമ്മോയിൽ പറഞ്ഞിരിക്കുന്നത്. ഈ നടപടി ആസൂത്രിതമാണെന്നും സിംഗിള് മദറായ തനിക്ക് ഏറെ ദൂരെയുള്ള മണലിയിലേക്ക് സ്ഥലം മാറ്റം നല്കിയത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മാധവി പ്രതികരിച്ചു.
വിഷയത്തിൽ വിശദീകരണവുമായി മേയർ പ്രിയയും രംഗത്തെത്തി. വനിതാദിനാഘോഷത്തിന്റെ ഭാഗമായി റിപ്പൺ ബിൽഡിംഗിൽ നടന്ന ഫാഷൻ ഷോയിൽ ദഫേദാർ പങ്കെടുത്തത് ഏറെ വിമർശനങ്ങളുണ്ടാക്കി. ഇതവരെ അറിയിച്ചതാണ്. ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ കടുംനിറത്തിലുള്ള ലിപ്സ്റ്രിക്കുകളാണ് അവർ ഉപയോഗിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എംബസി അധികൃതരിൽ നിന്നും മന്ത്രിമാരുടെ ഓഫീസുകളിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ എപ്പോഴും വരാറുണ്ട്. അതിനാൽ, കടും നിറത്തിലുള്ള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കരുതെന്ന് എന്റെ പിഎ അവരോട് പറയുക മാത്രമാണ് ചെയ്തതെന്ന് മേയർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടല്ല മാധവിയെ സ്ഥലംമാറ്റിയതെന്നും അവർ കൂട്ടിച്ചേർത്തു.