
ടോക്കിയോ : 30 മുതൽ 80 സെന്റിമീറ്റർ വരെ മാത്രം നീളം. സാധാരണ പാമ്പിന്റേതു പോലുള്ള വാലും തലയും. എന്നാൽ ശരീരത്തിന്റെ മദ്ധ്യഭാഗത്തിന് വലിപ്പം വളരെ കൂടുതൽ. ഉഗ്ര വിഷമുള്ള പല്ലുകൾ. കാഴ്ചയിൽ വിചിത്രമെന്ന പോലെ സ്വഭാവത്തിലും വിചിത്രവും അപകടകാരിയും. ഇതാണ് സൂചിനോക്കോ. വിവരണം ഇങ്ങനെയൊക്കെ ആണെങ്കിലും ആൾ ഉണ്ടോ എന്ന് പോലും ആർക്കും അറിയില്ല.!
ജപ്പാനീസ് നാടോടികഥകളിൽ പരാമർശിക്കുന്ന വിചിത്ര സർപ്പമാണ് സൂചിനോക്കോ. സാധാരണ പാമ്പുകളിൽ നിന്ന് വളരെ വ്യത്യാസമുള്ള സൂചിനോക്കോ സങ്കല്പമല്ലെന്നും ശരിക്കുമുണ്ടെന്നും വിശ്വസിക്കുന്നവരുണ്ട് ജപ്പാനിൽ.
പടിഞ്ഞാറൻ ജപ്പാനിലാണ് ഏറ്റവും കൂടുതൽ പേർ സൂചിനോക്കോയെ കണ്ടതായി അവകാശപ്പെട്ടിട്ടുള്ളത്.ഏകദേശം 1400 വർഷങ്ങൾക്കു മുമ്പ് തന്നെ ജപ്പാൻകാർക്കിടയിൽ പ്രചാരത്തിലുള്ള സൂചിനോക്കോയ്ക്ക് മൂന്നടിവരെ ഉയരത്തിൽ സൂചിനോക്കോയ്ക്ക് കുതിച്ചുചാടാനാകുമെന്നും സംസാരിക്കാൻ കഴിയുമെന്നുമൊക്കെയാണ് കഥകൾ.
എന്നാൽ സൂചിനോക്കോയെ ഒട്ടും വിശ്വസിക്കാൻ പറ്റില്ലത്രെ. നാക്കെടുത്താൽ നുണ മാത്രമേ പറയാറുള്ളൂ! വായുവിൽ കുതിച്ച് ചാടുന്ന സൂചിനോക്കോയ്ക്ക് വായുവിൽ നിന്ന് തന്നെ വീണ്ടും കുതിക്കാൻ കഴിയുമെന്നും നുണകൾ മാത്രം പറയുന്നന സൂചിനോക്കോ ആർക്കും വിശ്വസിക്കാൻ പറ്റിയ ആളല്ലെന്നുമാണ് നാടോടിക്കഥകളിൽ. പക്ഷികളുടേത് പോലെ ഇവ ചിലയ്ക്കുമത്രെ. സൂചിനോക്കോ ഉറങ്ങുമ്പോൾ കൂർക്കം വലിക്കുമെന്നും കഥകളിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പർവത പ്രദേശങ്ങൾ, വനങ്ങൾ, നദീതടങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വസിക്കുന്ന സൂചിനോക്കോയ്ക്ക് ഇരുണ്ട ബ്രൗൺ, കറുപ്പ് നിറമാണ്. ഇവയുടെ കണ്ണുകൾക്കും കറുപ്പ് നിറമാണ്. അതുകൊണ്ട് ഇരുണ്ട ശരീരവും കണ്ണുകളും വേർതിരിച്ചറിയാൻ പ്രയാസമാണ്. കഥകളിലെ താരമായ സൂചിനോക്കോ സത്യമാണെന്നും ജീവനോടെ കണ്ടെത്തിയെന്നും അവകാശപ്പെട്ട് രംഗത്തെത്തിയവർ ഉണ്ട്. ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതിനാൽ എല്ലാവരും പരാജയപ്പെട്ടു. സൂചിനേക്കോയെ പിടികൂടി സത്യമെന്ന് തെളിയിച്ചാൽ അവർക്ക് വൻ തുക പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിച്ച പ്രവിശ്യകൾ വരെ പടിഞ്ഞാറൻ ജപ്പാനിലുണ്ട്. !