മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തിലെ വെടിക്കെട്ട് ഫിനിഷിംഗിലൂടെ ഏകദിന ഫോര്‍മാറ്റിലും തിളങ്ങിയ സൂര്യകുമാര്‍ യാദവിനെ ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യക്ക് വലിയ തലവേദനയാകുമെന്ന മുന്നറിയിപ്പുമായി മുന്‍ താരം ഗൗതം ഗംഭീര്‍. ഓസ്ട്രേലിയക്കെതിരെ ഇന്നലെ ഇന്‍ഡോറില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സൂര്യകുമാര്‍ ആറാം നമ്പറില്‍ ഇറങ്ങി 37 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്നിരുന്നു. സൂര്യകുമാറിന്റെ വെടിക്കെട്ടാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 399 റണ്‍സിലെത്തിച്ചത്.
എന്നാല്‍ നിലവിലെ ഫോമില്‍ സൂര്യകുമാറിനെ ലോകകപ്പില്‍ പ്ലേയിംഗ് ഇലവനില്‍ ഏഴാം നമ്പറില്‍ കളിപ്പിക്കുക എന്നത് വലിയ ചൂതാട്ടമാകുമെന്ന് ഗഭീര്‍ പറഞ്ഞു. നിലവിലെ ബാറ്റിംഗ് ഓര്‍ഡര്‍ അനുസരിച്ച് സൂര്യയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാലും ആറാം നമ്പറിലോ ഏഴാം നമ്പറിലോ ഫിനിഷറായെ ഇറക്കാനാകു. അപ്പോള്‍ സ്വാഭാവികമായും രവീന്ദ്ര ജഡേജ എവിടെ ബാറ്റ് ചെയ്യുമെന്ന ചോദ്യം ഉയരും. ജഡേജയെ അഞ്ചാം നമ്പറില്‍ ഇറക്കി സൂര്യയെ ഏഴാം നമ്പറില്‍ കളിപ്പിക്കുക എന്നതാണ് മുന്നിലുള്ള വഴി.
ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ടീമില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തുന്നത് നല്ല പ്രവണതയല്ലെന്നും ഗംഭീര്‍ പറഞ്ഞു.ലോകകപ്പില്‍ സെറ്റായ പ്ലേയിംഗ് ഇലവനായിരിക്കണം ഗ്രൗണ്ടിലിറങ്ങേണ്ടത്. അടിക്കടിയുള്ള ഈ മാറ്റങ്ങള്‍ അതിന് ഗുണം ചെയ്യില്ല. 2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമീല്‍ അപൂര്‍വമായെ മാറ്റങ്ങള്‍ വരുത്താറുണ്ടായിരുന്നുള്ളു. ഫിനിഷറായി ആദ്യ അഞ്ചോ ആറോ മത്സരങ്ങള്‍ കളിച്ച യൂസഫ് പത്താന് തിളങ്ങാതിരുന്നതോടെ സുരേഷ് റെയ്ന ഫിനിഷറായതായത് മാത്രമായിരുന്നു അന്നത്തെ ടീമിലെ മാറ്റം.
അതുപോലെ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നുവെങ്കില്‍ ജഡേജ അഞ്ചാമതും ഹാര്‍ദ്ദിക് പാണ്ഡ്യ ആറാമതും സൂര്യ ഏഴാമതും ആയിരിക്കും ഇറങ്ങേണ്ടിവരിക. എന്നാല്‍ നിലവിലെ ഫോമില്‍ സൂര്യയെ ഏഴാമതും ജഡേജയെ അഞ്ചാമതും ഇറക്കുക എന്നത് വലിയ ചൂതാട്ടമായിരിക്കുമെന്നും ഇത് ടോപ് ഫോറിന്റെ സമ്മര്‍ദ്ദം കൂട്ടുമെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു. ലോകകപ്പ് ടീമില്‍ ഹാര്‍ദ്ദിക്കും ജഡേജയും ഫിനിഷറുടെ റോള്‍ നിര്‍വഹിച്ചാല്‍ സൂര്യകുമാറിന് പ്ലേയിംഗ് ഇലവനിലെത്താന്‍ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Sep 25, 2023, 8:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]