![](https://newskerala.net/wp-content/uploads/2023/09/c413def0-wp-header-logo.png)
![പരിഭ്രാന്തി പരത്തിയ പുലിയെ പിടികൂടാൻ വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് വനം വകുപ്പ്; മറ്റു സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചശേഷം കൂടുകള്‍ സ്ഥാപിച്ച് പുലികളെ പിടികൂടാൻ തീരുമാനം പരിഭ്രാന്തി പരത്തിയ പുലിയെ പിടികൂടാൻ വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് വനം വകുപ്പ്; മറ്റു സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചശേഷം കൂടുകള്‍ സ്ഥാപിച്ച് പുലികളെ പിടികൂടാൻ തീരുമാനം](https://newskerala.net/wp-content/uploads/2023/09/5c8932e5-f1d1-4874-a5be-a6009c5f8a8b.jpeg?fit=702,937&ssl=1&is-pending-load=1)
പരിഭ്രാന്തി പരത്തിയ പുലിയെ പിടികൂടാൻ വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് വനം വകുപ്പ്; മറ്റു സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചശേഷം കൂടുകള്‍ സ്ഥാപിച്ച് പുലികളെ പിടികൂടാൻ തീരുമാനം
സ്വന്തം ലേഖകൻ
കുമളി : പരിഭ്രാന്തി പരത്തിയിരുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ചു. ചെങ്കര, മൂങ്കലാര്‍, ഡൈമുക്ക് ഭാഗങ്ങളിലാണ് കൂടുകള്‍ സ്ഥാപിച്ചത്.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശപ്രകാരമാണ് മൂന്നു കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ച് നിരീക്ഷിച്ചശേഷം കൂടുകള്‍ സ്ഥാപിച്ച് പുലികളെ പിടികൂടാനാണ് തീരുമാനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെരിയാര്‍ കടുവ സങ്കേതം വെറ്റിനറി വിഭാഗം അസിസ്റ്റന്റ് വെറ്റിനറിഡോക്ടര് ആര്.അനുരാജ്, കുമളി റേഞ്ച് ഓഫീസര്‍ എ. അനില്‍കുമാര്‍, ചെല്ലാര്‍കോവില്‍ സെക്ഷൻ ഓഫീസര്‍ പി.കെ. വിനോദ് , ഗ്രേഡ് ഫോറസ്റ്റ് ഓഫീസര്‍മാരായ മനോജ്, .വിജയകുമാര്‍, ബീറ്റ്ഫോറസ്റ്റ് ഓഫീസര്‍ അനിലാല്‍. വാച്ചര്‍മാരായ അലിയാര്, കാര്‍ത്തിക് ,പ്രവീണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് കൂടുകള്‍ സ്ഥാപിക്കാൻ നേതൃത്വം നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]