

പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ചു; സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ; പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് അഭിഭാഷകനെതിരെയുള്ള കേസ്
സ്വന്തം ലേഖകൻ
എറണാകുളം: കൊച്ചിയിൽ പോലീസിന്റെ വയർലെസ് സെറ്റ് എറിഞ്ഞ് പൊട്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകൻ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോർത്ത് സ്റ്റേഷനിലെ സിഐയുടെ വയർലെസ് സെറ്റ് ആണ് ഇയാൾ എറിഞ്ഞ് പൊട്ടിച്ചത്.
ഇന്നലെ രാത്രി എസ്ആർഎം റോഡിലാണ് പോലീസിന്റെ വയർലെസ് സെറ്റ് ഇയാൾ എറിഞ്ഞ് പൊട്ടിച്ചത്. സിഐയും സംഘവും പട്രോളിംഗിന് ഇറങ്ങിയപ്പോൾ പൊതുസ്ഥലത്ത് വെച്ച് അഭിഭാഷകൻ പുക വലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പോലീസിനോട് എതിർത്ത് സംസാരിച്ച ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചപ്പോൾ വയർലെസ് സെറ്റ് പിടിച്ചുവാങ്ങി എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിനുമാണ് അഭിഭാഷകനെതിരെ കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]