ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പ; ആദ്യ ഗഡുവായി 2500 രൂപ അക്കൗണ്ടില്‍ നൽകി; അഞ്ചു ദിവസത്തിനുള്ളില്‍ പലിശയടക്കം 4000 രൂപയടയ്ക്കണമെന്ന് സന്ദേശവും; തുടർന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ
സ്വന്തം ലേഖകൻ
വിഴിഞ്ഞം: ഓണ്‍ലൈന്‍ ആപ്പിലൂടെ വായ്പയെടുത്ത വെങ്ങാനൂര്‍ സ്വദേശിനിയായ യുവതിക്ക് നേരെ തട്ടിപ്പുകാരുടെ ഭീഷണി. ഓഗസ്റ്റ് 30-നാണ് യുവതി ഹീറോ പൈസ എന്ന ആപ്പിലൂടെ വായ്പയ്ക്ക് അപേക്ഷിച്ചത്. ഇതുപ്രകാരം മൂന്നുപേരുടെ പേരുകളും ഫോണ്നമ്പറുകളുമുള്പ്പെട്ട വിശദാംശങ്ങളും രേഖകളും ഓണ്‍ലൈന്‍ സംഘം ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ആദ്യ ഗഡുവായി 2500 രൂപ അക്കൗണ്ടില്‍ നൽകുകയും ചെയ്തു. പിന്നാലെ അഞ്ചുദിവസത്തിനുള്ളില്‍ പലിശയടക്കം 4000 രൂപയടയ്ക്കണമെന്ന് ഹീറോ പൈസ എന്ന ആപ്പില്‍നിന്ന് സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പണമടക്കുകയും ചെയ്തു. തുടർന്ന് രണ്ടാമതായി 3500 രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് പലിശയടക്കം 5000 അടയ്ക്കണമെന്ന് സംഘം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അപകടം മനസ്സിലാക്കിയ യുവതി ഫോണില്‍നിന്ന് ലോണ്‍ ആപ്പ് നീക്കംചെയ്തു. എന്നാല്‍, ആപ്പ് സംഘം വീണ്ടും യുവതിയുടെ അക്കൗണ്ടില്‍ 5500 നിക്ഷേപിക്കുകയും തുടർന്ന് പലിശയടക്കം 9500 രൂപ അടുത്ത ദിവസങ്ങളില്‍ അടയ്ക്കണമെന്ന് ലോണ്‍ ആപ്പ് സംഘം സന്ദേശവുമയച്ചു.
പണമടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയത്. അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]